HOME
DETAILS

സി.പി.എം ജില്ലാ സെക്രട്ടറിയെ അടക്കം പ്രതി ചേര്‍ക്കണമെന്ന് പ്രോസിക്യൂഷന്‍

  
backup
August 06 2016 | 20:08 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1-2


തൊടുപുഴ: അഞ്ചേരി ബേബി വധക്കേസ് വഴിത്തിരിവില്‍. കേസില്‍ സി.പി.എം ഇടുക്കി  ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനടക്കം മൂന്ന് പേരെക്കൂടി പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സ്‌പെഷല്‍  പ്രോസിക്യൂട്ടര്‍ സിബി ചേനപ്പാടി കോടതിയില്‍ ഹര്‍ജി നല്‍കി. ജയചന്ദ്രനെക്കൂടാതെ എ.കെ ദാമോദരന്‍, വി.എം ജോസഫ് എന്നിവരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ബേബി വധക്കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  എം.എം മണി എം.എല്‍.എ , പാമ്പുപാറ കുട്ടന്‍, ഒ.ജി മദനന്‍, വര്‍ക്കി എബ്രഹാം എന്നിവരെ പ്രതി ചേര്‍ത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ ടി.യു സുനില്‍കുമാര്‍ നെടുങ്കണ്ടം കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ബേബിയെ കൊലപ്പെടുത്തുന്നതിനായി 1982 ഒക്ടോബര്‍ 14ന് രാത്രി രാജാക്കാട് സിപിഎം ഏരിയ കമ്മറ്റി ഓഫീസില്‍ നടന്ന ഗൂഢാലോചനയില്‍  എം എം മണിയും എ.കെ ദാമോദരനും വി.എം ജോസഫും ഉണ്ടായിരുന്നതായി മുന്‍ സി.പി.എം നേതാവ് മോഹന്‍ദാസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.
ജഡ്ജിക്ക് മുന്നില്‍ നല്‍കിയ ഈ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖവിലയ്‌ക്കെടുത്തില്ല. കേസ് വിശദമായി പരിഗണിച്ച പ്രോസിക്യൂഷന്‍ കേസിലെ മുഖ്യ പ്രതികളാകേണ്ട കെ.കെ ജയചന്ദ്രന്‍, എ.കെ ദാമോദരന്‍, വി.എം ജോസഫ് എന്നിവരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെടുകയായിരുന്നു. കേസ് ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസും സി.പി.എം നേതാക്കളും തമ്മില്‍ നടത്തിയ രഹസ്യനീക്കമാണ് പ്രോസിക്യൂഷന്റെ ഉറച്ച  നിലപാടിലൂടെ തകര്‍ന്നടിയുന്നത്. ഇന്നലെ കേസിലെ പ്രതിപ്പട്ടികയിലുള്ള എം.എം മണി, പാമ്പുപാറ കുട്ടന്‍,  ഒ.ജി മദനന്‍ എന്നിവര്‍ മുട്ടം സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു.
കുറ്റപ്പത്രം കാലപ്പഴക്കം വന്നതാണെന്നും  പിന്‍വലിക്കണമെന്നുമായിരുന്നു പ്രതിഭാഗം  അഭിഭാഷകന്റെ  അഭ്യര്‍ഥന. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതു തള്ളി. ഇനിയും  കൂടുതല്‍ പ്രതികളുണ്ടെന്നും കേസ് തള്ളതരുതെന്നും  പ്രോസിക്യൂഷന്‍ വാദിച്ചു. തുടര്‍ന്ന് കോടതി  കേസ്  20ന് വീണ്ടും പരിഗണിക്കുമെന്നറിയിച്ചു.   പ്രോസിക്യൂഷന് വേണ്ടി സിബി ചേനപ്പാടിക്കൊപ്പം അഡ്വ. സി.ഐ ഈശോയും കോടതിയില്‍ ഹാജരായി.
1982  നവംബര്‍ 12നാണു യൂത്ത് കോണ്‍ഗ്രസ്  ഉടുമ്പന്‍ചോല  ബ്ലോക്ക് സെക്രട്ടറിയായിരുന്ന  അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 2012 മെയ് 25നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന  എം.എം.മണി തൊടുപുഴയ്ക്ക് സമീപം മണക്കാട് നടത്തിയ വിവാദ പ്രസംഗമാണു കേസിലേക്കു നയിച്ചത്. മണക്കാട് പ്രസംഗത്തെ തുടര്‍ന്നു  സര്‍ക്കാര്‍ ഇടുക്കി ജില്ലയില്‍ നടന്ന  രാഷ്ട്രീയ കൊലപാതകങ്ങളെ സംബന്ധിച്ചു അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

International
  •  a month ago
No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago