തെരുവില്‍ കഴിയുന്ന കുടുംബങ്ങളോടൊപ്പം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ ആഘോഷിച്ചു
ചങ്ങരംകുളം: ചങ്ങരംകുളത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പെരുന്നാള്‍ ആഘോഷിച്ചത് നാടോടികള്‍ക്കൊപ്പം. ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ആഘോഷത്തിലും പങ്കുചേരാതെ താടിപ്പടിയില്‍ തെരുവില്‍ കഴിയുന്ന കുടുംബങ്ങളോടൊപ്പം പെരുന്നാള്‍ ഭക്ഷണം കഴിച്ചാണ് പെരുന്നാള്‍ ദിനത്തില്‍ ചങ്ങരംകുളം ശാഖാ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായത്. ചൂണ്ടല്‍ - കുറ്റിപ്പുറം സംസ്ഥാന പാതയോരത്ത് ആലംകോട് പഞ്ചായത്തില്‍ സംസ്ഥാന പാതയിലെ ചങ്ങരംകുളം തടിപ്പടിയില്‍ ഇത്തരത്തില്‍ നാലോളം കുടുബങ്ങളാണ് താമസിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ഇരുപതോളം പേര് ഇവിടെയുണ്ട്. കഴിഞ്ഞ മാസം ഇവിടെ ഒരു കുട്ടി പോഷക കുറവു മൂലം മരിച്ചിരുന്നു. കുട്ടിയുടെ മരണത്തോടെ കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിന് സാഹചര്യമൊരുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്ലിം ലീഗ് പെരുന്നാള്‍ ഇവരോടൊപ്പം ആഘോഷിച്ചത് . ആഘോഷ പരിപാടി ഷാനവാസ് വട്ടത്തൂര്‍, വി.വി മുഹമ്മദ്, എം.വി കുഞ്ഞി ബാപ്പു, വി.പി മുഹമ്മദുണ്ണി, എ.എം ഫാറൂഖ്, കെ.എം ഹാരിസ്, കുഞ്ഞിമരക്കാര്‍, ഡോ: അഫ്സല് ഹുദവി, കെ.വി ഫൈസല്‍, വി.വി ശിഹാബ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."