വെള്ളത്തില്‍ മുങ്ങിയ കുട്ടിയെ യുവാക്കള്‍ രക്ഷപ്പെടുത്തി
ചങ്ങരംകുളം: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ മുങ്ങിയ കുട്ടിയെ യുവാക്കള്‍ രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് മൂന്നോടെ ഒതളൂര്‍ പാടത്ത് പെരുന്തിരുത്തി റോഡില്‍ മഴയെ തുടര്‍ന്ന് പാടത്ത് രൂപപ്പെട്ട വെള്ളക്കെട്ട് കാണാന്‍ നിരവധി പേര്‍ ഒതളൂരില്‍ എത്തിയിരുന്നു. ഇതിനിടയില്‍ വെള്ളക്കെട്ടില്‍ കുളിക്കുകയായിരുന്ന പെരുന്തിരുത്തി സ്വദേശി റിസ്‌വാന്‍ (12) വെള്ളക്കെട്ടിലെ ആഴത്തിലേക്ക് പോകുകയായിരുന്നു.
കുട്ടി വെള്ളത്തില്‍ മുങ്ങുന്നത് കണ്ട് അതുവഴി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന പെരുമ്പിലാവ് സ്വദേശി ഒസ്സാരു വീട്ടില്‍ ഉമറിന്റെ മകന്‍ സുഹൈല്‍ (23), പാവിട്ടപ്പുറം മാങ്കുളം സ്വദേശി കുമ്പില വളപ്പില്‍ മുഹമ്മദിന്റെ മകന്‍ മുഹ്‌സിന്‍ (22) എന്നിവര്‍ വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെ സുഹൈലിന്റെ കാലിനു പരുക്കേറ്റു. പാടത്തിനു നടുവിലൂടെയുള്ള റോഡും ഇരുവശങ്ങള്‍ വെള്ളത്താല്‍ മൂടപ്പെട്ടതും പെരുന്നാള്‍ ആയതും നിരവധി പേരാണ് വെള്ളക്കെട്ട് കാണാന്‍ ഇവിടെ എത്തുന്നത്. റോഡിനും പാടത്തിനും ഇടയില്‍ സുരക്ഷ വേലികളോ തടയണകളോ ഇല്ലാത്തത് ഇവിടെ അപകടം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."