യമനില്‍ സമാധാനം പുലരുന്നു; സമാധാന റിയാദ് കരാറില്‍ ഇരു വിഭാഗവും ഒപ്പ് വെച്ചു
റിയാദ്: യമന്‍ സര്‍ക്കാരും വിഘടനവാദികളും തമ്മില്‍ സമാധാന യുഗത്തിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ഇരു വിഭാഗവും റിയാദില്‍ നടന്ന സമാധാന കരാറില്‍ ഒപ്പ് വെച്ചു. യമന്‍ ഗവണ്‍മെന്റും ദക്ഷിണ യെമന്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും (ദക്ഷിണ യെമന്‍ വിഘടനവാദികള്‍) തമ്മിലാണ് റിയാദില്‍ വെച്ച് സമാധാന കരാര്‍ ഒപ്പുവെച്ചത്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഇരു വിഭാഗവും ഒപ്പ് വെച്ചത്. കൂടാതെ, യെമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി, ദക്ഷിണ യെമന്‍ വിഘടനവാദിപ്രസിഡന്റ് ഐദറൂസ് അല്‍ സൗബൈദി, വിവിഫഹ അറബ്, പടിഞ്ഞാറന്‍ രാജ്യ നയതന്ത്ര പ്രതിനിധികള്‍ എന്നിവരും സന്നിഹിതരായിരുന്നു. യെമനില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരത്തിലേക്കുള്ള ഒരു ചുവട് വെപ്പാണ് നടന്നതെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ഇറാന്‍ അനുകൂല വിഭാഗമായ ഹൂതികള്‍ക്കെതിരെ നിലകൊള്ളുന്ന യമനിലെ വിഭാഗങ്ങളായ ഔദ്യോഗിക സര്‍ക്കാരും ദക്ഷിണ യെമന്‍ വിഘടനവാദികളും തമ്മിലാണ് കരാറിലെത്തിയത്. ഇതോടെ ഹൂഥികള്‍ക്കെതിരെയുള്ള നീക്കം നീക്കം സംയുക്തമാക്കുന്നതോടെ യുദ്ധം ഉടന്‍ പെട്ടെന്ന് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നേരത്തെ ദക്ഷിണ യെമന്‍ വിഘടനവാദികളുടെ കയ്യിലായിരുന്ന യമനിലെ പ്രധാന നഗരിയായ ഏദന്‍ നഗരം ഏഴു ദിവസത്തിനകം ഔദ്യോഗിക സര്‍ക്കാരിന് നല്‍കണമെന്നതാണ് കരാറിലെ ഏറ്റവും പ്രധാനം. കൂടാതെ, യമന്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലങ്ങളുടെ കീഴില്‍കീഴില്‍ ഇരു വിഭാഗത്തെയും ഇല്‍പ്പെടുത്തിയുള്ള സംയുക്ത സേന, സംയുക്ത സര്‍ക്കാര്‍ രൂപീകരണം എന്നിവയും പ്രധാന കരാറുകളില്‍ ഉള്‍പ്പെട്ടതാണ്.
പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ യമന്‍ സമാധാന പാതയിലേക്ക് കയറുകയും ഇതോടെ പുതിയൊരു യമന്‍ പിറക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. സഊദി അറേബ്യായയുടെയും യു എ ഇ യുടെയും ശ്രമ ഫലമാണ് ഇരു വിഭാഗവും തമ്മില്‍ സമാധാന കരാറില്‍ എത്തിയത്. സമാധാന കരാറിന് രൂപം നല്‍കുന്നതിനും അന്തിമ ധാരണയിലെത്തുന്നതിനും യെമന്‍ പ്രസിഡന്റും യെമന്‍ ഗവണ്‍മെന്റ്, ദക്ഷിണ യെമന്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ സംഘങ്ങളും വഹിച്ച പങ്കിനെ സഊദി അറേബ്യ പ്രശംസിക്കുന്നതായും രാഷ്ട്ര നിര്‍മാണത്തിന്റെയും വികസനത്തിന്റെയും വാതായനം തുറന്നിടുന്നതിനും ലക്ഷ്യമിട്ടാണ് എല്ലാ കക്ഷികളും സമാധാന കരാര്‍ കാര്യത്തില്‍ അന്തിമ ധാരണയിലെത്തിയതെന്ന് യമനിലെ സഊദി മുഹമ്മദ് ആലു ജാബിര്‍ പറഞ്ഞു നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."