HOME
DETAILS

ജില്ലയിലെ ആദ്യ ഇ- മഹല്ലായി പനവൂര്‍ മുസ്‌ലിം ജമാഅത്ത്

  
backup
November 24 2018 | 05:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%87-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%af

നെടുമങ്ങാട്: അയ്യായിരത്തില്‍പരം അംഗങ്ങളുള്ള പനവൂര്‍ മുസ്‌ലിം ജമാഅത്തിനെ ഇ മഹല്ലായി കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് പ്രഖ്യാപിച്ചു. പനവൂര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് പാമ്പാടി ഷിഹാബുദ്ദീന്‍, സെക്രട്ടറി കൊക്കോട് ഹസന്‍, ചീഫ് ഇമാം മുഹമ്മദ് ഷമീം അമാനി, സെന്‍സസ് കണ്‍വീനര്‍ പനവൂര്‍ നിസാമുദ്ദീന്‍ പങ്കെടുത്തു. ജമാഅത്തിലെ 18 വയസ് തികഞ്ഞ ഓരോ പുരുഷന്മാര്‍ക്കും ജമാഅത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഓരോ കുടുംബത്തിനും ഓരോ ജമാഅത്ത് ഡയറിയും വിതരണത്തിന് തയാറായി.ഈ തിരിച്ചറിയല്‍ കാര്‍ഡ് ജമാഅത്ത് ഇലക്ഷന്‍ പോലുള്ള കാര്യങ്ങള്‍ക്ക് പ്രധാന തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. കാര്‍ഡില്‍ നല്‍കിയിരിക്കുന്ന ജെ പിന്‍ (ജമാഅത്ത് പേഴ്‌സണല്‍ ഐഡന്റിറ്റി നമ്പര്‍) ജമാഅത്ത് സോഷ്റ്റ്‌വയറില്‍ ടൈപ്പ് ചെയ്താല്‍ അംഗങ്ങളുടെ സമ്പൂര്‍ണ വിവരം ലഭിക്കുന്നതും വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും വേണ്ട വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും. കാര്‍ഡില്‍ നല്‍കിയിട്ടുള്ള ക്യു ആര്‍ കോഡ് ഇതിന്റെ പ്രധാന സവിശേഷതയാണ്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ പനവൂര്‍ മുസ്ലിം ജമാഅത്തിലേക്ക് വരുന്നതിന് ഗൂഗിള്‍ മാപ്പ് വഴി കാട്ടും.
കൂടാതെ ജമാഅത്തിലെ വിവിധ പരിപാടികളെ കുറിച്ചുള്ള വിവരങ്ങള്‍, ഫോട്ടോകള്‍ എന്നിവ കാണാനുമാകും. മഹല്ലിനെ കുറിച്ചുള്ള റിവ്യൂസ് രേഖപ്പെടുത്താനും അവകള്‍ വായിക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും ഇതിലൂടെ സാധിക്കും. സെന്‍സസ് സമയത്ത് ഫോട്ടോകള്‍ നല്‍കിയവര്‍ക്കാണ് ഇപ്പോള്‍ കാര്‍ഡും ഡയറിയും തയാറായിട്ടുള്ളത്.
ഉളുഹിയ, വരിസംഖ്യ, സംഭാവനകള്‍ മറ്റു ഇടപാടുകള്‍ എന്നിവ രേഖപ്പെടുത്താനും വിവാഹം ജനം മരണം ത്വലാക്ക് ഫസഖ് തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യാനും ഇവകളുമായി ബന്ധപ്പെട്ട ഫീസുകള്‍, സാധു സംരക്ഷണ സമിതി എഡ്യുക്കേഷണല്‍ ട്രസ്റ്റ് പ്രീ മാരിറ്റല്‍ കൗണ്‍സലിങ്, പി.എസ്.സി കോച്ചിങ് സെന്റര്‍, ഭാവിയില്‍ ജമാഅത്തില്‍ നടപ്പാക്കാവുന്ന പലിശരഹിത വായ്പ, ഇസ്‌ലാമിക് ബാങ്കിംഗ് സക്കാത്ത് വിതരണം തുടങ്ങി ജമാഅത്തില്‍ നിന്നുള്ള വിവിധ സ്‌കീമുകള്‍ക്കും സഹായങ്ങള്‍ക്കും ജമാഅത്തുമായിട്ടുള്ള എല്ലാ ഇടപാടുകള്‍ക്കും ഈ ഡയറി ആവശ്യമാണ്. ജമാഅത്തിന്റെ ബ്രാഞ്ചുകള്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്‍പത് ബ്രാഞ്ച് തയ്ക്കാവുകളുടെയും രണ്ട് ജുമഅത്ത് പള്ളികളുടെയും ചിത്രങ്ങള്‍, ജമാഅത്തിലെ സ്ഥാപനങ്ങള്‍ ജമാഅത്ത് ലോഗോകള്‍ ജമാഅത്തിലെ 11 വാര്‍ഡുകളുടെ അതിര്‍ത്തികള്‍, ജമാഅത്തിന്റെ ഭൂപടം തുടങ്ങിയവയും ഡയറിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
കൂടാതെ വിശ്വാസികള്‍ക്ക് നിര്‍ബന്ധ ബാധ്യതയായ സക്കാത്ത് എങ്ങനെ കണ്ടുപിടിക്കണമെന്നും പ്രായോഗികമായി എങ്ങനെ കൊടുക്കണം എന്നും മനസിലാക്കിത്തരുന്ന സക്കാത്ത് ചാര്‍ട്ട് ഇതിലെ പ്രധാന സവിശേഷതയാണ്. നമസ്‌കാര കാര്യങ്ങളില്‍ നിഷ്ഠ പുലര്‍ത്തുന്നതിന് സഹായിക്കുന്ന നമസ്‌കാര ചാര്‍ട്ടും ഇതില്‍ നല്‍കിയിരിക്കുന്നു. ഇവ രണ്ടും ഫോട്ടോസ്റ്റാറ്റ് എടുത്തു ഉപയോഗിക്കുന്ന നിലയിലാണ് കൊടുത്തിട്ടുള്ളത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago
No Image

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെന്‍ഷന്‍ പ്രായം 60 ആക്കില്ല

latest
  •  16 days ago