HOME
DETAILS

മങ്കട സി.എച്ച്.സിയില്‍ വൈകുന്നേരങ്ങളില്‍ ഒ.പി ആരംഭിക്കും

  
backup
June 27 2017 | 21:06 PM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88

മങ്കട: പകര്‍ച്ചപ്പനി വ്യാപകമായതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ മങ്കട കമ്യൂണിറ്റി സെന്ററില്‍ വൈകുന്നേരങ്ങളില്‍ ഒ.പി സൗകര്യം ഏര്‍പ്പെടുത്താാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ തീരുമാനം.
ആശുപത്രിയില്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള സ്റ്റാഫിനെ നിയമിക്കുന്നത് ഭരണ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്താണ്. ഇതിനായുള്ള പണം ചെലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്.  ഇതോടെ രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെ ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും.
ഒരു ഡോക്ടറെയും ഒരു സ്റ്റാഫിനെയുമാണ് ആദ്യ ഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് നിയമിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും. ജൂലൈ ഒന്നു മുതല്‍ ഒ.പി ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.
 29ന്  ഇന്റര്‍വ്യൂ നടത്തും. ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അറുനൂറോളം പേരാണ് നിത്യവും ചികിത്സ തേടി മങ്കട ആശുപത്രിയിലെത്തുന്നത്. ആശുപത്രി സമയം കഴിഞ്ഞ് സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല. ഈ സാഹചര്യത്തിലാണ് വൈകുന്നേരം ഒ.പി ആരംഭിക്കുന്നത്. മങ്കട ബ്ലോക്ക് പ്രസിഡന്റ് ഇ സഹീദ  അധ്യക്ഷയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago