ഒരുക്കങ്ങള്‍ പൂര്‍ണ്ണം ബഹ്‌റൈന്‍ ഇന്ന് ബൂത്തിലേക്ക്
ഉബൈദുല്ല റഹ്മാനി
മനാമ: ബഹ്‌റൈനില്‍ പാര്‍ലമെന്റ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. തെരഞ്ഞെടുപ്പിന് നാല് ഗവര്‍ണറേറ്റുകളിലായി ഒരുക്കിയ പോളിങ് കേന്ദ്രങ്ങളിലായാണ് ജനങ്ങള്‍ സമ്മതീദാനവകാശം നിര്‍വഹിക്കാനെത്തുക. പ്രധാന പ്രതിപക്ഷ കക്ഷി രംഗത്തില്ലാത്തതിനാല്‍ വ്യക്തിഗത മത്സരത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി തെരഞ്ഞെടുപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒട്ടനവധി പ്രത്യേകതകള്‍ക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുന്നത്. ഏറ്റവും കൂടുതല്‍ വനിതകള്‍ ഗോദയിലിറങ്ങുന്ന തെരഞ്ഞടുപ്പാണ് ഇത്തവണത്തേത്. ശക്തമായ സുരക്ഷാ സംവിധാനമാണ് വോട്ടെടുപ്പ് നടക്കുന്ന പോളിങ് കേന്ദ്രങ്ങളിലും പ്രധാന നിരത്തുകളിലും പൊതുസുരക്ഷാ വിഭാഗം ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിനും അറബ് വിദേശ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിനുമായി വാര്‍ത്താവിനിമയ മന്ത്രാലയം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി മന്ത്രി അറിയിച്ചു.
സോഷ്യല്‍ മീഡിയാ പ്രചരണത്തിന് കര്‍ശന നിയന്ത്രണം
മനാമ: പരസ്യ പ്രചാരണത്തിന് അനുവദിച്ച സമയം അവസാനിച്ചതോടെ സോഷ്യല്‍മീഡിയാ പ്രചരണത്തിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 24 മണിക്കൂര്‍ സമയത്തേക്ക് സോഷ്യല്‍മീഡിയകളിലൂടെയും പരസ്യപ്രചാരണം പാടില്ല. ടെക്സ്റ്റ് മെസേജുകള്‍ ഉള്‍പ്പെടെ ഒരുതരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും നടത്താന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കി. എല്ലാവരും നിയമം പാലിക്കാന്‍ അധികൃതരുമായി സഹകരിക്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."