HOME
DETAILS

കലോത്സവത്തിലെ നാടകം വിവാദമാകുന്നു; മത്സര വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

  
backup
November 24 2018 | 05:11 AM

%e0%b4%95%e0%b4%b2%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b5-2

വടകര: കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഹൈസ്‌കൂള്‍ വിഭാഗം നാടകം വിവാദത്തില്‍. ഉണ്ണി ആറിന്റെ ബാങ്ക് എന്ന ചെറുകഥയെ ആസ്പദമാക്കി റഫീഖ് മംഗലശേരി സംവിധാനം ചെയ്ത് മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച കിതാബ് നാടകമാണ് വിവാദമായത്. ഇസ്‌ലാമിക സംസ്‌കാരത്തെ വികലമായി അവതരിപ്പിക്കുന്നതാണ് നാടകം. മുസ്‌ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് നാടകത്തിന്റെ പ്രമേയം. നാടകത്തിലുടനീളം ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെ പരിഹസിക്കുന്ന രീതിയാണുള്ളത്. ഒരു മതവിഭാഗത്തിന്റെ വിശ്വാസവും ജീവിതരീതിയും ആക്ഷേപകരമായി ചിത്രീകരിക്കുകയാണ് നാടകത്തിലൂടെ ചെയ്തതെന്ന് വിവിധ സംഘടനകള്‍ കുറ്റപ്പെടുത്തി. എസ്.കെ.എസ്.എസ്.എഫ്, എം.എസ്.എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ വടകരയിലും സ്‌കൂള്‍ സ്ഥിതിചെയ്യുന്ന മേമുണ്ടയിലും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് പരാതി നല്‍കി. വടകരയിലെ കലോത്സവ വേദികളില്‍ ഒന്നായ ടൗണ്‍ഹാളിലാണ് നടകമത്സരങ്ങള്‍ നടന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം മത്സരം.
കഴിഞ്ഞ 17 വര്‍ഷമായി മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ് നാടകത്തില്‍ കുത്തക. മുസ്‌ലിം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പഠിക്കുന്ന സ്ഥാപനമാണ് വടകരയ്ക്കടുത്ത മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. എസ്.കെ.എസ് എസ്.എഫ് വടകരയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് മത്സര വേദിയായ ടൗണ്‍ഹാളിനു മുന്നില്‍ പൊലിസ് തടഞ്ഞു. എസ്.കെ.എസ് എസ് എഫ് വടകര, ആയഞ്ചേരി മേഖലാ കമ്മിറ്റികള്‍ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജംഷീര്‍ ദാരിമി, മുഹമ്മദ് തോടന്നൂര്‍, സുബുലു സലാം വടകര, മൊയ്തു റഹ് മാനി, അസ്‌ലം ദാരിമി, റാഷിദ് കാക്കുനി, ഷംസു തീക്കുനി നേതൃത്വം നല്‍കി. ജില്ലാ ജോ.സെക്രട്ടറി ജഅ്ഫര്‍ ദാരിമി ഇരുന്നിലാട് സംസാരിച്ചു. ഇന്ന് എസ്.കെ.എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേമുണ്ട സ്‌കൂള്‍ പരിസരത്ത് പ്രതിഷേധ സംഗമം നടക്കും.


നാടകത്തിലെ വിവാദ ഭാഗങ്ങള്‍


വടകര: റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച്, മേമുണ്ട എച്ച്.എസ്.എസ് അവതരിപ്പിച്ച 'കിത്താബ് ' നാടകത്തില്‍ ഏറിയ ഭാഗവും മതവികാരത്തെ വ്രണപ്പെടുത്തുന്നത്. സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരില്‍ അവതരിപ്പിച്ച നാടകത്തില്‍ പല ഭാഗത്തും മുസ്‌ലിം വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുന്നു.
ജുമാഅത്ത് പള്ളിയില്‍ ബാങ്ക് വിളക്കണമെന്ന് സ്വപ്നം കാണുന്ന മകളുടെ ആവശ്യത്തിലൂടെയാണ് നാടകം സ്ത്രീ സ്വാതന്ത്ര്യത്തെ മുന്നോട്ടുനയിക്കുന്നത്. ബാങ്ക് വിളിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്ന മകള്‍ക്ക് പ്രേതബാധയുണ്ടെന്നും അത് മാറ്റാന്‍ മാതാവും പിതാവും ഖുര്‍ആന്‍ വചനങ്ങള്‍ ചൊല്ലി മകളുടെ മുഖത്ത് തുപ്പുന്ന രംഗവും മതവികാരത്തെ അവഹേളിക്കലാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ബാങ്ക് കൊടുക്കണമെന്ന ആവശ്യം പിന്‍വലിക്കാത്തതിനാല്‍ വലിയ വടിവാളുമായി മകളുടെ പിന്നാലെ മുക്രി ഓടുന്നുണ്ട്. മുക്രിയായ നിങ്ങള്‍ക്ക് അവളെ കൊല്ലാം, പക്ഷേ പിതാവായ നിങ്ങള്‍ക്ക് എങ്ങനെ കൊല്ലാനാകുമെന്ന ചോദ്യത്തില്‍ മുക്രി പിന്‍മാറുകയാണ്. ഇതും കടുത്ത അവഹേളനമാണ്. ഒടുവില്‍ മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ചു ബാങ്ക് കൊടുക്കുന്ന രംഗത്തോടുകൂടിയാണ് നാടകം അവസാനിക്കുന്നത്. ഹൈസ്‌കൂള്‍ നാടക മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ഈ നാടകത്തിനാണ്. നാടകത്തില്‍ അഭിനയിച്ച റിയയെ മികച്ച നടിയായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  23 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  23 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  23 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  23 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  23 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  23 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  23 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  23 days ago
No Image

മലിനീകരണ തോത് ഉയരുന്നു; ഡല്‍ഹി സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' 

National
  •  23 days ago
No Image

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

Kerala
  •  23 days ago