HOME
DETAILS

നികുതി സ്വീകരിക്കാത്തതില്‍ പ്രതിഷേധം: നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍

  
backup
June 27 2017 | 21:06 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b4%bf

കോഴിക്കോട്: അത്തോളി പഞ്ചായത്തിലെ കൊടശ്ശേരി പെരളിമലയില്‍ താമസിക്കുന്നവരുടെ നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ പ്രകടനവുമായെത്തിയ പ്രദേശവാസികളാണ് വില്ലേജ് ഓഫിസ് ഉപരോധിച്ചത്.
ആധാരവും അടിയാധാരവുമുണ്ടായിട്ടും നികുതി സ്വീകരിക്കാത്തതിനാല്‍ ഇവിടെ 21 കുടുംബങ്ങളുടെ ജിവതമാണ് വഴിയാധാരമായത്.
എന്നാല്‍ ഭൂമി സ്വന്തമാണെന്നു ബോധ്യപ്പെട്ട് ഇവര്‍ക്ക് സര്‍ക്കാരില്‍നിന്ന് വീട് നിര്‍മിക്കാന്‍ ഫണ്ട് ലഭിച്ചിരുന്നുവെങ്കിലും നികുതി അടക്കാന്‍ സാധിക്കാത്തതിനാല്‍ പലരുടെയും വീടുപണിയും നിലച്ചിരിക്കുകയാണ്.
നിലവില്‍ വൈദ്യുതി ബില്ലടക്കം വ്യാപാര സ്ഥാപനങ്ങളുടെ നിരക്കിലാണ് ഇവര്‍ അടക്കുന്നത്. 2013-14 വര്‍ഷങ്ങളില്‍ ഇവരുടെ പേരിലുള്ള നികുതി അത്തോളി വില്ലേജ് ഓഫിസില്‍ സ്വീകരിച്ചിരുന്നു. പിന്നീട് കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവരുടെ നികുതി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയാറായിരുന്നില്ല.
എന്നാല്‍ ജൂലൈ മൂന്നിനകം ഇതുമായി ബന്ധപ്പെട്ട സര്‍വേ നടത്തി നികുതി സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ എന്‍. റംല പ്രതിഷേധക്കാര്‍ക്ക് ഉറപ്പു നല്‍കി.
ഹൈക്കോടതിയിലെ മിച്ചഭൂമി കേസ് നിലവിലുള്ള ഭൂമി ഒഴികെ മറ്റുള്ളവരുടെ രേഖകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിന് ശേഷം നികുതി സ്വീകരിക്കുമെന്നും സര്‍വേ നടപടിക്ക് ശേഷം ശാശ്വത പരിഹാരം കാണുമെന്നും തഹസില്‍ദാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം

National
  •  8 days ago
No Image

വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളി രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; താലൂക്ക് ജൂനിയർ സൂപ്രണ്ട് എ. പവിത്രനെ സസ്‌പെന്റ് ചെയ്തു

Kerala
  •  8 days ago
No Image

ഇറാന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ട് പൊന്നുംവില; പവന് 1500ലേറെ വര്‍ധന, 75,000 തൊടാന്‍ ഇനിയേറെ വേണ്ട

Business
  •  8 days ago
No Image

ഇന്ത്യന്‍ രൂപയും ദിര്‍ഹം, ദിനാര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ വിനിമയ നിരക്ക് | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

bahrain
  •  8 days ago
No Image

അഹമ്മദാബാദിലെ ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി, ആശുപത്രിയും സന്ദർശിച്ചു, അവലോകന യോഗം ചേരും 

National
  •  8 days ago
No Image

തിരിച്ചടിച്ച് ഇറാന്‍; ഇസ്‌റാഈലിന് നേരെ നൂറു കണക്കിന് ഡ്രോണുകള്‍

International
  •  8 days ago
No Image

'കയ്‌പേറിയതും വേദനാജനകവുമായി ഒരു 'വിധി'ക്കായി ഒരുങ്ങിയിരിക്കുക' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ് 

International
  •  8 days ago
No Image

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വൈസ് ചാന്‍സിലര്‍

National
  •  8 days ago
No Image

കെഎസ്ആർടിസി മിന്നൽ ബസിൽ തീപിടുത്തം

Kerala
  •  8 days ago
No Image

ബ്ലാക്ക് ബോക്‌സ് കണ്ടെത്തി, സൗണ്ട് റെക്കോര്‍ഡറിനായി തെരച്ചില്‍ തുടരുന്നു; പ്രധാനമന്ത്രി അഹമ്മദാബാദില്‍, പരിശോധനക്ക് ഫോറന്‍സിക് സംഘമെത്തി

National
  •  8 days ago