മൂത്തേടത്തെ കാട്ടാനശല്യം പരിഹരിക്കും
കരുളായി: മൂത്തേത്തെ ആനശല്യം തടയാന്‍ പരിഹാര മാര്‍ഗം തേടി കല്‍കുളം ഫോറസ്റ്റ് സ്‌റ്റേഷനില്‍ പ്രത്യക യോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം റബര്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് പടുക്ക സ്റ്റേഷനില്‍ കുത്തിയിരുപ്പു സമരം നടത്തിയ പുലിക്കട സെയ്താജിയുടെ തോട്ടം കാണാനെത്തിയ നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ സജികുമാര്‍ ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷി പ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനങ്ങളെടുത്തത്.
ആനശല്യം രൂക്ഷമായ മേഖലകളിലൂടെ വനം വകുപ്പ് രാത്രി കാല പട്രോളിങ് നടത്തും. ആവശ്യത്തിന് ആളില്ലാത്തതിനാല്‍ നടുങ്കയം സ്റ്റേഷനില്‍ നിന്നുള്ള ജീവനക്കാരെയും പട്രോളിഗിന് ഉള്‍പെടുത്തം. 750 മീറ്റര്‍ സ്ഥലത്ത് ഡിസംബര്‍ 31 നകം ട്രഞ്ച് നിര്‍മിക്കും.തകര്‍ന്ന കരിങ്കല്‍ ഭിത്തി ശനിയാഴ്ച നേരെയാകും.
കൃഷി നാശത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ പടുക്ക സ്റ്റേഷനില്‍ കര്‍ഷകര്‍ക്ക് സൗകര്യം നല്‍കും. തുടങ്ങിയ തീരുമാനങ്ങളാണ് ചര്‍ച്ചയില്‍ എടുത്തത്. വനം വകപ്പിന്റെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും യോഗത്തിലുണ്ട@ായി. വന്യമൃഗ ശല്യത്തിന് പരിഹാരം കാണാന്‍ നേരത്തെ അനുവദിച്ച 2.20 കോടി രൂപ പ്രളയത്തെ തുടര്‍ന്ന് നഷ്ടമായതിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. സജികുമാര്‍, കരുളായി റെയ്‌ഞ്ചോഫീസര്‍ കെ.രാഗേഷ്, പടുക്ക ഡെപ്യുട്ടി സുനില്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി. റെജി, പഞ്ചായത്തംഗങ്ങളായ എന്‍.കെ.കുഞ്ഞുണ്ണി, എന്‍.പി മജീദ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മാന്‍ കാറ്റാടി, റഷീദ് വാളപ്ര, ജസമല്‍ പുതിയറ, പി.വി ടോമി, അനസ് പുള്ളിച്ചോല, മുണ്ട@മ്പ്ര ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."