വനിതാ തടവുകാരിയുടെ മരണം- കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് ഇന്ദ്രാണി
മുംബൈ: മുംബൈ ജയിലിലെ വനിതാ തടവുകാരിയുടെ മരണവുമായി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് ഷീന ബോറ വധക്കേസ് പ്രതി ഇന്ദ്രാണി മുഖര്‍ജി. ജയിലധികൃതര്‍ തന്നെയും ഉപദ്രവിച്ചതായി അവര്‍ വ്യക്തമാക്കി.
തന്റെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും ലൈംഗികമായി പീഡിപ്പിക്കുമെന്ന അഘികൃതരുടെ ഭീഷണിയെ തുടര്‍ന്നാണ് ഇക്കാര്യം ആരോടും പറയാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇക്കാര്യം കാണിച്ച് അവര്‍ വിചാരണ നേരിടുന്ന കോടതിയില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന് കോടതി ഉത്തരവിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് മഞ്ജുള ഷെട്ടി (45) ജയിലില്‍ മരണപ്പെടുന്നത്. 12 വര്‍ഷമായി ജയിലില്‍ കഴിയുന്ന മഞ്ജുളയെ ജയില്‍ വാര്‍ഡനായി നിയമിച്ചിരുന്നു. ശിക്ഷ തീരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബൈഖുള ജയിലിലേക്ക് മാറ്റിയത്. വിചാരണത്തടവുകരാണ് ഇവിടെ കഴിയുന്നത്. ഭക്ഷണ വിതരണത്തിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം.
ജയില്‍ ഓഫീസര്‍ മനീഷ പൊഖര്‍ക്കറുടെ മുറിയില്‍ നിന്ന് മഞ്ജുളയുടെ നിലവിളി കേട്ടെന്ന് സഹതടവുകാര്‍ പറഞ്ഞിരുന്നു. പിന്നീട് തളര്‍ന്ന നിലയില്‍ സെല്ലിലെത്തിയ ഇവരെ അഞ്ചു വാര്‍ഡന്‍മാര്‍ ചേര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചതായും സഹതടവുകാര്‍ പറയുന്നു. നാല് ജയിലര്‍മാര്‍ അവരെ വിവസ്ത്രയാക്കി പിടിച്ചു കൊടുക്കുകയും ശേഷിച്ചയാള്‍ ലാത്തി സ്വകാര്യഭാഗത്ത് കയറ്റുകയും ചെയ്തു. രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയിലെത്തിച്ചില്ല. ഇന്ദ്രണിയും മറ്റു തടവുകാരം ശക്തമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് മഞ്ജുളയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരെ കേസെടുത്തു. അതേസമയം ജയിലില്‍ കലാപനടത്തിയെന്നാരോപിച്ച് 200 തടവുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനുമാണ് കേസ്.
2012 ഏപ്രില്‍ 24ന് മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി ജയിലില്‍ കഴിയുന്നത്.
ഇന്ദ്രാണിയ്‌ക്കൊപ്പം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2015ല്‍ ഇന്ദ്രാണിയുടെ ഡ്രൈവര്‍ മറ്റൊരു കേസില്‍ പിടിയിലായതോടെയാണ് ഷീനയുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ദ്രാണിയാണെന്ന് വ്യക്തമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."