ഗ്രന്ഥശാലകള്‍ക്ക് ഒരുകോടി രൂപയുടെ ഉപകരണങ്ങള്‍ നല്‍കും
കല്യാശ്ശേരി: നിയോജക മണ്ഡലത്തിലെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് 1.13 കോടി രൂപയുടെ ഉപകരണങ്ങള്‍ നല്കാന് ഭരണാനുമതിയായി.
ടി.വി രാജേഷ് എം.എല്‍.എയുടെ പ്രത്യേക വികസനഫണ്ടില്‍ നിന്നാണ് 95 ഗ്രന്ഥശാലകള്‍ക്ക് ലാപ്ടോപ്പ്, എല്‍.സി.ഡി, പ്രൊജക്ടര്‍, പബ്ലിക്ക് അഡരസ് സിസ്റ്റം, പ്രിന്റര്‍ എന്നിവ വതരണം ചെയ്യുന്നത്. ലൈബ്രറി കൗണ്‍സലില്‍ അഫലിയേറ്റ് ചെയ്ത് പ്രവര്‍ത്തക്കുന്ന ഗ്രന്ഥശാലകള്‍ക്കാണ് ഉപകരണം നല്‍കുന്നത്.
ഏഴോം 16, കണ്ണപുരം 10, കല്യാശ്ശേരി 12, ചെറുകുന്ന് 4, മാടായി 9, ചെറുതാഴം 19, കുഞ്ഞിമംഗലം 8, കടന്നപ്പള്ളി പാണപ്പുഴ 12, പട്ടുവം 5 എന്നിങ്ങനെ വിവിധ ഗ്രന്ഥാലയങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കും. കല്യാശ്ശേരിയില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതോടെ ജില്ലയിലെ 480 ലൈബ്രറികള്‍ ഹൈടെക്കായി മാറും.
തളിപ്പറമ്പ് മണ്ഡലത്തിലെ 169 ഉം പയ്യന്നൂര്‍ മണ്ഡലത്തില്‍ 127 ഉം ഗ്രന്ഥാലയങ്ങള്‍ക്ക് ഉപരണങ്ങള്‍ ഇതിനകം നല്കി കഴിഞ്ഞു. ധര്‍മടം മണ്ഡലത്തിലെ 80 ലൈബ്രറികള്‍ക്ക് ഉപകരണം നല്കാന് നടപടി പൂര്‍ത്തിയായിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ ലൈബ്രറികളെയും ഹൈടെക്കാക്കി മാറ്റുന്ന നടപടിയാണ് സ്വീകരിക്കന്നത്. വിവിധ മണ്ഡലാടിസ്ഥാനത്തില്‍ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളുടെ കോര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."