HOME
DETAILS

കശ്മിരില്‍ കുട്ടികളെ തടങ്കലിലാക്കല്‍ സത്യവാങ്മൂലം തയാറാക്കിയത് ലാഘവത്തോടെയെന്ന് കോടതി

  
backup
November 05 2019 | 19:11 PM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%99

ന്യൂഡല്‍ഹി: കശ്മിരില്‍ 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കുട്ടികളെ തടങ്കലില്‍ വയ്ക്കുന്ന സംഭവത്തില്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കശ്മിര്‍ ബാലാവകാശ കമ്മീഷന് സുപ്രിംകോടതി നിര്‍ദേശം. കാര്യഗൗരവമില്ലാതെയാണ് ബാലാവകാശ കമ്മീഷന്‍ തങ്ങളുടെ സത്യവാങ്മൂലം തയാറാക്കിയതെന്ന് കോടതി നിരീക്ഷിച്ചു. ഡിസംബര്‍ മൂന്നിനകം നാലു ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന സംഘം അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കണം. നിലവില്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപോര്‍ട്ടിന് വിശ്വാസ്യതയില്ലെന്നും സമിതി വെറുതെയൊരു റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്ന അഭിഭാഷകന്‍ ഹുസൈഫ അഹമ്മദിയുടെ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ജമ്മുകശ്മിര്‍ പബ്ലിക് സേഫ്റ്റി ആക്ട് പോലും പ്രായപൂര്‍ത്തിയാവാത്തവരെ തടവില്‍ വയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന കാര്യം കമ്മിറ്റി പരിഗണിച്ചില്ലെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ ഒന്നിന് കമ്മീഷന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ 144 പ്രായപൂര്‍ത്തിയാവാത്ത ബാലന്‍മാരെ ആഗസ്റ്റ് അഞ്ചിന് ശേഷം തടവിലാക്കിയതായി ചൂണ്ടിക്കാട്ടിയിരുന്നു. ആരെയും നിയമവിരുദ്ധമായല്ല കസ്റ്റഡിയില്‍ എടുത്തതല്ലെന്നായിരുന്നു കമ്മീഷന്‍ നിലപാട്.
ഇതിനെയാണ് കുട്ടികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളായ എന്‍കാഷി ഗാംഗുലി, ശാന്ത സിന്‍ഹ എന്നിവരുടെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്തത്. വാദത്തിന്റെ തുടക്കത്തില്‍ തനിക്ക് മറ്റൊരു ബെഞ്ച് മുമ്പാകെ ഹാജരാവാനുള്ളതിനാല്‍ കേസ് അടുത്തയാഴ്ചയിലേക്ക് നീട്ടിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. ഇത്ര പ്രധാനപ്പെട്ട കാര്യം അങ്ങനെ നീട്ടിവയ്ക്കാന്‍ കഴിയില്ലെന്ന് ബെഞ്ചിലെ ജസ്റ്റിസ് ഗവായ് പറഞ്ഞു. സ്വന്തം വാദങ്ങള്‍ നാളെ അവതരിപ്പിക്കാനും ഹരജിക്കാരോട് വാദം തുടരാനുമായിരുന്നു കോടതി നിര്‍ദേശിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago