സി.പി.എം മാത്രമല്ല സര്‍ക്കാര്‍; മൂന്നാര്‍ പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാനം
തിരുവനന്തപുരം: മൂന്നാര്‍ പ്രശ്നത്തില്‍ സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുഖ്യമന്ത്രിയുടെ ഓഫിസ് വിളിച്ച യോഗത്തെക്കുറിച്ച് അറിയില്ലെന്നും ഔദ്യോഗികമായി സി.പി.ഐക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നു കാനം പറഞ്ഞു.
സി.പി.എം മാത്രമല്ല സര്‍ക്കാരെന്നും ഭരണഘടനയനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിളിക്കാത്ത യോഗത്തിന് എന്തിന് റവന്യൂ മന്ത്രി പങ്കെടുക്കണമെന്നും കാനം ചോദിച്ചു. ഏത് യോഗം വിളിച്ചാലും ഭൂ സംരക്ഷണ നിയമപ്രകാരമേ തീരുമാനമെടുക്കാനാകൂവെന്നും കാനം പറഞ്ഞു.
ഇന്നലെയാണ് മൂന്നാര്‍ ഉന്നതതല യോഗം വിളിച്ചതായി അറിയിപ്പുണ്ടാകുന്നത്. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന് വിളിച്ച യോഗത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശ പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."