HOME
DETAILS
MAL
മിസോറം ഗവര്‍ണറായി ശ്രീധരന്‍ പിള്ള ചുമതലയേറ്റു
backup
November 05, 2019 | 7:35 PM
ഐസ്വാള്‍: മിസോറമിന്റെ 21ാം ഗവര്‍ണറായി ബി.ജെ.പി കേരളാഘടകം അധ്യക്ഷനായിരുന്ന അഡ്വ. പി.എസ് ശ്രീധരന്‍പിള്ള ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജയ് ലാംബ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സോറാംതാംഗ, മറ്റു മന്ത്രിമാര്‍, മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍വാല, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 400 ഓളം അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് ക്രിസ്ത്യന്‍ നേതാക്കളും ബി.ജെ.പി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനം, എം.ടി രമേശ് എന്നിവരും കൊച്ചി ബാര്‍ കൗണ്‍സില്‍ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. കൂടാതെ പിള്ളയുടെ ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."