HOME
DETAILS
MAL
രാജീവ് ഗാന്ധി വധം: തല്‍സ്ഥിതി വിവരറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം
backup
November 05 2019 | 19:11 PM
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ വിശാല ഗൂഡാലോചന സംബന്ധിച്ച് നടത്തുന്ന അന്വേഷണത്തിന്റെ തല്‍സ്ഥിതി വിവരറിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സി.ബി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഏജന്‍സികളുടെ സംയുക്ത സംഘത്തോട് സുപ്രിംകോടതി.
നിലവില്‍ കോടതിയിലുള്ള റിപ്പോര്‍ട്ട് ഒരു വര്‍ഷം പഴക്കമുള്ളതാണെന്നും അതിനാല്‍ പുതിയ റിപ്പോര്‍ട്ട് വേണമെന്നുമാണ് ജസ്റ്റിസ് നാഗേശ്വര റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസ് എം.സി ജയ്ന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 1998ലാണ് സംയുക്ത അന്വേഷണ സംഘത്തെ ഇതിനായി നിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."