ജില്ലയില്‍ 100 ലൈബ്രറികളില്‍ ഔഷധത്തോട്ടം
കണ്ണൂര്‍: ജില്ലയിലെ തെരഞ്ഞെടുത്ത നൂറ് ലൈബ്രറികളില്‍ ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തില്‍ ഔഷധത്തോട്ടം നിര്‍മിക്കുന്നു. മുറിവൂട്ടി, കൂര്‍ക്കല, അയ്യംപന, തേന്‍വരിക്ക, വാതം കൊല്ലി, വിഷമുല്ല തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ലൈബ്രറി കൗണ്‍സില്‍ മുഖേന വിതരണം ചെയ്യും. സ്ഥലമുള്ള ലൈബ്രറികള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പദ്ധതി അനുവദിക്കുന്നത്.
ലൈബ്രറി തോട്ടം സജ്ജീകരണം, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ കൗണ്‍സില്‍ മുഖേന സംഘടിപ്പിക്കും. തോട്ടം സ്ഥിരമായി നിലനിര്‍ത്തുന്ന ലൈബ്രറികള്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ജെവപച്ചക്കറി ഉല്പാദനത്തിലും ലൈബ്രറികള്‍ക്ക് ആനുകൂല്യം നല്‍കും. ഔഷധത്തോട്ടം നിര്‍മിക്കാന്‍ താല്പര്യമുള്ള ലൈബ്രറികള്‍ 500 രൂപ ഗുണഭോക്തൃവിഹിതം സഹിതം ജില്ലാ ലൈബ്രറി കൗണ്‍സിലിന് 30നകം അപേക്ഷ നല്‍കണം. ഔഷധ സസ്യം ലൈബ്രറികളില്‍ എത്തിച്ച് നല്‍കുന്നതാണ്. മാവിലായി എ.കെ.ജി ലൈബ്രറി സെക്രട്ടറി പി.വി ദാസന്റെ നേതൃത്വത്തില്‍ ഔഷധ സസ്യങ്ങള്‍ തയാറാക്കി തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."