HOME
DETAILS

എന്‍.ഡി.എ വിട്ടാല്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന് എന്‍.സി.പി

  
backup
November 05 2019 | 19:11 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b8%e0%b5%87

 

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുന്നതിനിടെ എന്‍.സി.പിയുമായി ചര്‍ച്ചനടത്തിയെന്നും അടുത്ത മുഖ്യമന്ത്രി തങ്ങളില്‍ നിന്നാണെന്നും പ്രഖ്യാപിച്ച് ശിവസേന. മുഖ്യമന്ത്രിപദവിയിലേക്കുള്ള മത്സരത്തിന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇല്ലെന്നും സംസ്ഥാനത്ത് എന്തും സംഭവിക്കാമെന്നും ശിവസേനാ വക്താവും എം.പിയുമായ സഞ്ജയ് റാവുത്ത് വ്യക്തമാക്കി. ഗവര്‍ണര്‍ ഭഗത് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ റാവുത്ത്, അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാണെന്ന് അദ്ദേഹത്തെയും അറിയിച്ചു.
ശിവസേനയെ പിന്തുണയ്ക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും തിങ്കളാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ശരത് പവാര്‍ ഡല്‍ഹിയില്‍ വച്ചു വ്യക്തമാക്കിയിരുന്നു. ഇതുവരെ ശിവസേന തങ്ങളുമായി ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇന്നലെ രാവിലെ മുതല്‍ എന്‍.സി.പി- ശിവസേന നേതാക്കള്‍ തമ്മില്‍ മുംബൈ കേന്ദ്രീകരിച്ച് നടത്തിവന്ന തിരക്കിട്ട ചര്‍ച്ചകളില്‍ സര്‍ക്കാര്‍ രൂപീകരണംസംബന്ധിച്ച് ഏകദേശധാരണയുമായി.
എന്‍.ഡി.എ വിട്ട് ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചാല്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന ഉപാധി എന്‍.സി.പി മുന്നോട്ടുവച്ചു. ഇത് ശിവസേന അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ കേന്ദ്രമന്ത്രിസഭയിലെ ഏക ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവയ്ക്കുമെന്ന് എന്‍.സി.പി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി ശിവസേനക്ക് മുഖ്യമന്ത്രി പദവി നല്‍കാത്തപക്ഷം ബദല്‍മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ചനടന്നുവരികയാണെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് പറഞ്ഞു. എന്നാല്‍, ബി.ജെ.പിയുമായി ഒരുബന്ധവുമില്ലെന്ന് ശിവസേന പ്രഖ്യാപിക്കണം. അങ്ങനെയാണെങ്കില്‍ ബദല്‍മാര്‍ഗം സാധ്യമാണ്- അദ്ദേഹം അറിയിച്ചു. അരവിന്ദ് സാവന്ത് രാജിവയ്ക്കണമെന്ന നിര്‍ദേശം ശരത് പവാറും ശിവസേന നേതൃത്വത്തോട് ആവശ്യപ്പെട്ടതായാണ് സൂചന.
അതിനിടെ, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ധാര്‍ഷ്ട്യമാണ് സര്‍ക്കാര്‍ രൂപീകരണം അവതാളത്തിലാക്കിയതെന്ന് ശിവസേനാ നേതാവ് കിഷോര്‍ തിവാരി ആരോപിച്ചു. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് അയച്ച കത്തിലാണ് ശിവസേനാ നേതാവ് ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ബി.ജെ.പി വിട്ട് ശിവസേനയിലെത്തിയ കിഷോര്‍, വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മോഹന്‍ ഭാഗവതിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 24നാണ് ഫലം പുറത്തുവന്നത്. എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ 25ന് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാമായിരുന്നു. എന്നാല്‍, അമിത്ഷായുടെ ധാര്‍ഷ്ട്യം കാരണം സര്‍ക്കാര്‍ രൂപീകരണം നീണ്ടു. ഒരിക്കലും ശിവസേനയുമായി ചര്‍ച്ചവേണ്ടെന്നാണ് അദ്ദേഹം മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം- കിഷോര്‍ തിവാരി പറഞ്ഞു.
അധികാരത്തര്‍ക്കത്തെത്തുടര്‍ന്ന് ഒക്ടോബര്‍ 24ന് ഫലംപുറത്തുവന്ന് രണ്ടാഴ്ചയായിട്ടും സംസ്ഥാനത്ത് ഇതുവരെ സര്‍ക്കാര്‍ രൂപീകരണം സാധ്യമായിട്ടില്ല. 288 അംഗനിയമസഭയില്‍ 105 സീറ്റുകള്‍ ബി.ജെ.പിക്കും 56 സീറ്റുകള്‍ ശിവസേനക്കും ലഭിച്ചു. എന്‍.സി.പി- 54, കോണ്‍ഗ്രസ്- 44 എന്നിങ്ങനെയാണ് മറ്റുസീറ്റ് നില. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രി പദവി രണ്ടരവര്‍ഷം വീതം പങ്കിടണമെന്ന ആവശ്യവുമായി ശിവസേന രംഗത്തുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago