HOME
DETAILS
MAL
ജനനേന്ദ്രിയം ഛേദിച്ച കേസ്: പെണ്‍കുട്ടിയുടെ കാമുകന് അറസ്റ്റില്‍
backup
June 28 2017 | 06:06 AM
കൊല്ലം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകന് അയ്യപ്പദാസ് കസ്റ്റഡിയില്‍. ക്രൈംബ്രാഞ്ച് സംഘമാണ് അയ്യപ്പദാസിനെ കൊട്ടാരക്കരയില്‍ നിന്നും ഇന്നു പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു കൊണ്ടുപോയി.
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കേസിലെ ഇരയായ പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായിതടങ്കലിലാക്കിയെന്നാരോപിച്ചു നല്കിയ ഹരജി അയ്യപ്പദാസ് പിന്‍വലിച്ചിരുന്നു. പെണ്‍കുട്ടി തടവിലല്ലെന്നു വ്യക്തമാക്കി പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തിലാണ് ഹരജി പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."