മയക്കുമരുന്ന് കേസ്: ഡച്ച് ഒളിംപിക് സ്പ്രിന്റര്‍ക്ക് കഠിന ശിക്ഷ
ബെര്‍ലിന്‍: മയക്കുമരുന്ന് കൈവശം വച്ച കേസില്‍ ഡച്ച് ഒളിംപിക് സ്പ്രിന്റര്‍ മാഡിയ ഗഫൂറിന് എട്ടര വര്‍ഷം തടവു ശിക്ഷ.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നിരോധിത മയക്കുമരുന്നായ എക്സ്റ്റസിയും മെത്താംഫെറ്റാമൈനും മനഃപൂര്‍വ്വം മഡിയ ഇറക്കുമതി ചെയ്തതായി ക്ലീവ് കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. വാഹന പരിശോധനക്കിടെയാണ് ഇവരുടെ കാറില്‍നിന്ന് രണ്ട് മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്.
27കാരിയായ മാഡിയ ഗഫൂര്‍ അടുത്തിടെ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ 4-400 റിലേ മത്സരത്തില്‍ നെതര്‍ലാന്‍ഡിനെ പ്രതിനിധീകരിച്ചിരുന്നു. 2016 ഒളിംപിക്സിലും ഈ ഇനത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, കൈവശമുള്ളത് മയക്കുമരുന്നാണെന്ന് തനിക്ക് അറിവില്ലായിരുന്നു എന്ന് മാഡിയ കോടതിയില്‍ അറിയിച്ചു.
മയക്കുമരുന്ന് നെതര്‍ലാന്‍ഡില്‍ നിന്നും ജര്‍മ്മനിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ കേസ് രാജ്യത്തിന്റെ ഡോപ്പിങ് അതോറിറ്റി പരിഗണിക്കുമെന്ന് ഡച്ച് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഫെഡറേഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."