നീറ്റ് പി.ജി അപേക്ഷ 21 വരെ നല്‍കാം
നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് (എന്‍.ബി.ഇ.) 2020 അക്കാദമിക് സെഷനിലെ പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി.) മെഡിക്കല്‍ ഡിഗ്രി (എം.ഡി.എം.എസ്.)ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി.ക്ക് ംംം.ിയല.ലറൗ.ശി വെബ്‌സൈറ്റിലെ നീറ്റ് പി.ജി. ലിങ്ക് വഴി നവംബര്‍ 21, രാത്രി 11.55 വരെ അപേക്ഷിക്കാം.
സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്ഥാപനങ്ങളിലെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട, സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ ക്വാട്ട, സ്വകാര്യമെഡിക്കല്‍ കോളജുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍ എന്നിവയിലെ സീറ്റുകള്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് സ്ഥാപനങ്ങള്‍, ഡി.എന്‍.ബി. (പോസ്റ്റ് എം.ബി.ബി.എസ്.) കോഴ്‌സുകള്‍ എന്നിവയിലെ പ്രവേശനത്തിനുള്ള എലിജിബിലിറ്റികം എന്‍ട്രന്‍സ് പരീക്ഷയാണ് നീറ്റ് പി.ജി. അപേക്ഷകര്‍ക്ക് എം.ബി.ബി.ണ്ടഎസ്. ബിരുദം അല്ലെങ്കില്‍ എം.ബി.ബി.എസ്. പ്രൊവിഷണല്‍ പാസ് സര്‍ട്ടിഫിക്കറ്റ് വേണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെസ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ പെര്‍മനന്റ്പ്രാവിഷണല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം.
2020 മാര്‍ച്ച് 31നകം ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കണം.
ജനുവരി അഞ്ചിന് നടത്തുന്ന പരീക്ഷ കംപ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് 300 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ മൂന്നു ഭാഗങ്ങളിലായി (50, 100, 150) ഉണ്ടാകും. കണ്ണൂര്‍, കാസര്‍കോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി,കോട്ടയം,ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന തത്ത്വമനുസരിച്ച്പരീക്ഷാ കേന്ദ്രം അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."