HOME
DETAILS
MAL
1993 ലെ മുംബൈ സ്ഫോടനകേസ് പ്രതി മുസ്തഫദോസ ഹൃദയാഘാതം മൂലം മരിച്ചു
backup
June 28 2017 | 10:06 AM
മുംബൈ:1993 ലെ മുംബൈ സ്ഫോടനകേസ് പ്രതി മുസ്തഫദോസ ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ മുംബൈയിലെ ജയിലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട മുസ്തഫയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.
ഈമാസം പതിനാറിനാണ് അബുസലേം, മുസ്തഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കോടതിവിധിച്ചത്.സ്ഫോടനത്തിനായി ആയുധമെത്തിക്കാന്‍ ഗൂഢാലോചന നടത്തിയത് ദോസയെന്ന് ടാഡ കോടതി കണ്ടെത്തിയിരുന്നു.കേസിൽ വിചാരണ കോടതി ശിക്ഷാവിധി പ്രസ്താവിക്കാനിരിക്കെയാണ് അന്ത്യം.
1993ലെ സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെടുകയും 713 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."