സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചാല്‍ അഫിലിയേഷന്‍ പോകും
തിരുവനന്തപുരം: പഠനത്തിനിടെ കോളജ് മാറ്റം നേടിയവരും ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിച്ചവരുമായ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കുന്ന സ്വാശ്രയ കോളജുകളുടെ അഫിലിയേഷന്‍ റദ്ദുചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ സാങ്കേതിക സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തീരുമാനിച്ചു.
നിസാര കാര്യങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും തടഞ്ഞുവയ്ക്കാന്‍ കോളജുകള്‍ക്ക് അധികാരമില്ലെന്ന് എ.ഐ.സി.ടി.ഇയും യു.ജി.സിയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോളജുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സിന്‍ഡിക്കറ്റിന്റെ അഫിലിയേഷന്‍ സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി. കൊച്ചിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് മാനേജ്‌മെന്റിനോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചു.
യൂനിവേഴ്‌സിറ്റിയുടെ അനുമതിയില്ലാതെ അധിക വിദ്യാര്‍ഥി പ്രവേശനം നടത്തിയ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോളജിന് ഒരു ലക്ഷംരൂപ പിഴ ചുമത്തും. മൂല്യനിര്‍ണയം കാര്യക്ഷമമാക്കാനും മൂല്യനിര്‍ണയ ക്യാംപിന്റെ നടത്തിപ്പിന് വ്യക്തമായ മാര്‍ഗരേഖകള്‍ ഉണ്ടാക്കാനും മോഡറേഷന്‍ വ്യവസ്ഥകള്‍ പരിഷ്‌കരിച്ച് അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാനും പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തി. കോളജുകളുടെ അഫിലിയേഷന്‍ വ്യവസ്ഥകളില്‍ ഹരിതനിയമചട്ടങ്ങളും ഉള്‍പ്പെടുത്തും. മതിയായ യോഗ്യതയില്ലെന്ന പരാതിയില്‍ തൃശൂര്‍ ജ്യോതി എന്‍ജിനിയറിങ് കോളജിലെ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."