HOME
DETAILS
MAL
അതിവേഗത്തില്‍ വന്ന ബസ് ഇടിച്ചു തെറിപ്പിച്ചു; കൂസലില്ലാതെ പൊടിതട്ടി ബാറിലേക്ക്- വീഡിയോ
backup
June 28, 2017 | 2:14 PM
ചെറിയ അപകടമാണെങ്കില്‍ പോലും പരുക്കുപറ്റിയവര്‍ക്ക് ആശുപത്രിയിലെത്താതെ നിവൃത്തിയുണ്ടാവാറില്ല. ഇവിടെ അല്‍ഭുതപ്പെടുപ്പെടുത്തുകയാണ് ഒരു വീഡിയോ. അതിവേഗത്തില്‍ വന്ന ബസ് കാല്‍നട യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുന്നു.
ബസിന്റെ ഇടിയേറ്റ് ദൂരേക്ക് തെറിച്ചുവീഴുന്നയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ പൊടിതട്ടി എഴുന്നേറ്റു. ആശുപത്രിയില്‍ പോവാനോ, ആളുകള്‍ കൂടാനോ കാത്തുനിന്നില്ല, നേരെ അടുത്തുള്ള ബാറിലേക്ക് കയറി!.
ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ് നടക്കുന്നത്. അതിവേഗത്തിലുള്ള ബസിടിച്ചിട്ടും കാര്യമായ പരുക്കൊന്നുമില്ലാതെ ഇയാള്‍ രക്ഷപ്പെട്ടതാണ് കൗതുകമുണ്ടാക്കുന്നത്. 53 കാരന്‍ സിമോണ്‍ സ്മിത്ത് എന്നയാളാണ് അല്‍ഭുതകരമായി രക്ഷപ്പെട്ടത്. യു.കെയിലാണ് സംഭവം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."