സ്‌നേഹവിരുന്നൊരുക്കി ചായമക്കാനി
പട്ടാമ്പി : 'വര്‍ഗീയ മുക്ത ഭാരതംഅക്രമരഹിത കേരളം' എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന യുവജന യാത്രയുടെ പ്രചരണാര്‍ഥം മേലെ പട്ടാമ്പി ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ നാട്ടു നന്മയുടെ പ്രതീകമായ ചായമക്കാനി പുന:സൃഷ്ടിച്ച് സ്‌നേഹവിരുന്നൊരുക്കി.
മേലെ പട്ടാമ്പി കല്‍പ്പക സ്ട്രീറ്റില്‍ ഒരുക്കിയ ചായമക്കാനി പട്ടാമ്പി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, മണ്ഡലം ലീഗ് പ്രസിഡന്റ് കെ.പി വാപ്പുടി, കെ.പി.എ റസാഖ്, സി.എ സാജിദ്, കെ.ടി കുഞ്ഞുമുഹമ്മദ്, ടി.പി ഉസ്മാന്‍ , സി.എ റാസി, റഷീദ് കൈപ്പുറം, എം.കെ മുസ്താക്, യു.കെ ഷറഫുദ്ധീന്‍, സൈതലവി വടക്കേതില്‍, ടി.പി ഷാജി ,വ്യാപാരി വ്യവസായി നേതാക്കളായ ബാബു കോട്ടയില്‍ എന്നിവരും പങ്കെടുത്തു.
ഗ്രാമീണ നന്മയുടെ രീതിയില്‍ ഒരുക്കിയ ചായ മക്കാനിയില്‍ വൈവിധ്യമാര്‍ന്ന മധുര പലഹാരങ്ങളും ചായയും ഒരുക്കിയിരുന്നു. പഴമയെ മറക്കുന്ന പുതുതലമുറക്ക് ചായമക്കാനിയിലെ സ്‌നേഹവിരുന്ന് കൗതുകകരവും വിസ്മയവുമായി. പട്ടാമ്പിയിലെ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിനാളുകള്‍ ചായമക്കാനിയിലെ സ്‌നേഹവിരുന്നില്‍ സംബന്ധിച്ചു.
കാസര്‍ക്കോട് നിന്നാരംഭിക്കുന്ന യുവജന യാത്ര ഡിസംമ്പര്‍ 11നാണ് പട്ടാമ്പിയിലെത്തുന്നത്. ഉമറുല്‍ ഫാറൂഖ്, ഇബ്രാഹിം, സുനിര്‍, ഷജീര്‍, സലീം പാലത്തിങ്ങല്‍, എ.കെ.എം റഷീദ്, സുലൈമാന്‍ സ്‌നേഹവിരുന്നിന് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."