ചുഴലിക്കാറ്റ്: ധനസഹായം ലഭിക്കാത്തതില്‍ വില്ലേജ് ഓഫിസറെ ഉപരോധിച്ചു
കുന്നംകുളം: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കാത്തെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ആര്‍ത്താറ്റ് വില്ലേജ് ഓഫീസറെ യു.ഡി.എഫ് കൗണ്‍സിലര്‍മാരും നേതാക്കളും ചേര്‍ന്ന് ഉപരോധിച്ചു. ഉച്ചയോടെയാണ് പ്രവര്‍ത്തകരും നേതാക്കളും ആര്‍ത്താറ്റ് വില്ലേജ് ഓഫിസിലെത്തി പ്രതിഷേധം നടത്തിയത്. ഉപരോധത്തിനിടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്് ടി.എന്‍ പ്രതാപന് ജില്ലാ കലക്ടറുമായി സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ ചുമതലപെടുത്തിയ ഡെപ്യുട്ടി താസില്ദാര്മാരായ റഫീക്ക് പി.യു, രാജന് കെ.ജി എന്നിവര്‍ സമരക്കാരുമായ് നടത്തി. വിഷയത്തിന്റെ ഗൗരവം കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി അടുത്ത ദിവസം തന്നെ ധനസഹായം വിതരണം സംമ്പന്ധിച്ച തീര്‍പ്പുണ്ടാക്കുമെന്ന് ഉറപ്പിന്മേലാണ് നേതാക്കള്‍ സമരം അവസാനിപ്പിച്ചത്. ജയ്സിങ് കൃഷ്ണന്, ബിജു സി.ബേബി, തോമസ് പി.ഐ, മിനി മോണ്‍സി, മോഹിനി ഷാജന്, സി.കെ ബാബു , ലെബീബ് ഹസ്സന്, വി.ജി അനില്‍ ,പി.വി സാംസണ് നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."