ഭരണമാറ്റം ആവശ്യപ്പെട്ട് സി.പി.ഐ സി.പി.എമ്മിന് കത്ത് നല്‍കി
മണ്ണാര്‍ക്കാട്: ഇടതുമുന്നണി ഭരിക്കുന്ന കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണ മാറ്റം ആവശ്യപ്പെട്ട്് സി.പി.ഐ സി.പി.എമ്മിന് കത്ത് നല്‍കി. സി.പി.എമ്മിന്റെ പ്രസിഡന്റ് പദം മുന്നണി വ്യവസ്ഥയനുസരിച്ച് സി.പി.ഐക്കാണ് കൈമാറേണ്ടത്. ഇതനുസരിച്ചാണ് പഞ്ചായത്തിലെ നിലവിലുള്ള മറ്റു സ്ഥാനങ്ങളില്‍ രാജി സന്നദ്ധത അറിയിച്ച് സി.പി.ഐ സി.പി.എമ്മിന് കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ സി.പി.എം ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല.ഇത് സി.പി.ഐയില്‍ ഒരു വിഭാഗത്തിനെ അലോസരപെടുത്തിയിട്ടുമുണ്ട്.
ഇതിലൂടെ ഭരണ അട്ടിമറിക്ക് കളമൊരുങ്ങുകയാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.അതേസമയം മാര്‍ച്ചിലാണ് കരാറുണ്ടാക്കിയതെന്നും ആയതിനാല്‍ മാര്‍ച്ച് വരെ തല്‍സ്ഥിതി തുടരുമെന്നുമാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് 2015 നവംബര്‍ 19നാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അധികാര തര്‍ക്കം മൂലം സി.പി.ഐയുടെ അഞ്ചംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കുകയായിരുന്നു. യു.ഡി.എഫിലെ അഞ്ചംഗങ്ങള്‍കൂടി ബഹിഷ്‌കരിച്ച തോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്വാറം തികയാതെ പിരിയുകയായിരുന്നു.
തുടര്‍ന്നുണ്ടായ ഇടതുമുണിയിലെ സമവായ ചര്‍ച്ചകള്‍ക്കുശേഷമാണ് സി.പി.എമ്മിന്റെ വി.കെ. ഷംസുദ്ദീന്‍ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്. സി.പി.എം എട്ട്, സി.പി.ഐ അഞ്ച്, കോണ്‍ഗ്രസ് നാല്, മുസ്ലീം ലീഗ് ഒന്ന്, എന്‍.സി.പി ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
കരാര്‍ പ്രകാരം 2018 നവംബര്‍ 20ന് സി.പി.ഐക്ക് പ്രസിഡന്റ് പദം കൈമാറേണ്ടതായിരുന്നു. സി.പി.ഐ വഹിക്കുന്ന വൈസ് പ്രസിഡന്റ്, വികസന സ്ഥിരംസമിതി അധ്യക്ഷ പദങ്ങള്‍ സി.പി.എമ്മിന് കൈമാറണമെന്നും വ്യവസ്ഥയിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."