നവജാത ശിശുക്കളുടെ മരണം: നിര്‍ബന്ധമായും പോസ്റ്റ്‌മോര്‍ട്ടം നടത്തണം
അഗളി:അട്ടപ്പാടി പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സബ് കലക്ടര്‍ കണ്‍വീനറും മേഖലയിലെ ജനപ്രതിനിധികള്‍ അംഗങ്ങളുമായി സര്‍ക്കാര്‍ രൂപീകരിച്ച ഒമ്പതംഗ സമിതിയുടെ അവലോകന യോഗം അഗളി കിലയില്‍ ചേര്‍ന്നു. പ്രധാന തീരുമാനങ്ങള്‍
1) 22 11 2018 തിയതി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഒരു നവജാത ശിശു മരിക്കാനിടയായ സംഭവം യോഗം ചര്‍ച്ച ചെയ്തു. തൊണ്ടയില്‍ പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന്ന് ബന്ധുക്കള്‍ സമ്മതിച്ചില്ല. ഇത്തരം കേസുകളില്‍ ഇനി മുതല്‍ നിര്‍ബന്ധമായും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനും റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ബന്ധുക്കള്‍ക്ക് നല്‍കുന്നതിനും കര്‍ശന നിര്‍ദ്ദേശം നല്കി. മേഖലയിലെ ശിശുമരണങ്ങളെകുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനും തീരുമാനിച്ചു. കൂടാതെ മുലയൂട്ടല്‍ സംബന്ധിച്ചും അസ്വഭാവിക മരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമാണെന്ന വിവരം സംബന്ധിച്ചും ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
2) കുറുമ്പ മേഖലയിലെ ഊരുകളിലെ യഥാസമയം ജനം റജിസ്റ്റര്‍ ചെയ്യാത്ത ഇരുനൂറോളം കുട്ടികളുടെ അപേക്ഷകളില്‍ ജന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ഒരു പ്രത്യേക സര്‍ട്ടിഫിക്കറ്റ് അദാലത്ത് ' കൈത്താങ്ങ് - 2018' സിസംബര്‍ 14 ന് പുതൂര്‍ പഞ്ചായത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു.
3) കരാറുകാര്‍ പണി ഏറ്റെടുക്കുവാന്‍ തയ്യാറാകാതിരുന്ന ഇടവാണി, തേക്കുപ്പന, മേലെ ഭൂതയാര്‍, പങ്ക നാരിപ്പള്ളം, അരളിക്കോണം, ആനവായ്, എന്നിവടങ്ങളിലെ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തി ജില്ലാ നിര്‍മിതികേന്ദ്രത്തെ ഏല്‍പ്പിക്കുന്നതിനും മാതൃകാ അങ്കണവാടികളായി നിര്‍മ്മിക്കുവാനും തീരുമാനിച്ചു..
4) തുടുക്കി ,ഗലസി എന്നീ ഊരുകളിലേക്ക് ഒരു തൂക്കുപാലം നിര്‍മ്മിക്കുന്നതിന് അഡീഷണല്‍ ട്രൈബല്‍ സബ് പ്ലാനില്‍ നിന്ന് ഫണ്ട് വകയിരുത്തുന്നതിന് തീരുമാനിച്ചു.
5) കെയ്‌ക്കോ മുഖാന്തിരം നടപ്പാക്കുന്ന ഇടവാണി, ഭൂതയാര്‍ ഊരുകളിലെ ഇറിഗേഷന്‍ പദ്ധതിയും ജങഏടഥ മുഖാന്തിരം നടപ്പാക്കുന്ന തേക്കുവട്ട പഴയൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവും രണ്ടാഴ്ചക്കകം ആരംഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."