കോട്ടയങ്ങാടി എസ്റ്റേറ്റിലെ ചതുപ്പ് നിലം നികത്തി കുളംകുഴിച്ചത് നികത്തിയില്ല
പാലക്കാട്: നെല്ലിയാമ്പതിയിലെ സ്വകാര്യ എസ്സ്റ്റേറ്റിലെ പുഴയോട് ചേര്‍ന്നുള്ള ചതുപ്പു നിലം നികത്തി അനധികൃതമായി നിര്‍മിച്ച വലിയ രണ്ട് കുളങ്ങള്‍ പൂര്വസ്ഥിയിലാക്കാന്വനംവകുപ്പ്് നിര്‍ദേശം നല്‍കിയിട്ടും ഉടമകള്‍ തയാറായിട്ടില്ല. ചാലക്കുടിയിലേക്ക് ഒഴുകുന്ന പുഴയിലെ കൈവഴിയായ കൊട്ടയങ്ങാടി എസ്റ്റേറ്റിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ രണ്ട് വലിയ കുളങ്ങള്‍ നിര്‍മിച്ചത്. ഇതോടെ പുഴയുടെ ഒഴുക്ക് ഇല്ലാതായി ഇരുനൂറ് മീറ്റര്‍ നീളത്തിലാണ് കുളങ്ങള്‍ വെട്ടിയുണ്ടാക്കിയത് . നെന്മാറ വനംഡിവിഷന് അധികൃതരാണ് അനുമതി നല്‍കിയത്.
ഇതിനെക്കുറിച്ചു് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വനംവിജിലന്‍സ് അന്വേഷണം നടത്തി, നെല്ലിയാമ്പതി റേഞ്ച് ഓഫീസര്‍ വഴി സ്വകാര്യ എസ്സ്റ്റേറ്റ് ഉടമയോട് കുളങ്ങള്‍ നികത്തി പൂര്‍വസ്ഥിയിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയെങ്കിലും മാസങ്ങളായിട്ടും കുളങ്ങള്‍ പൂര്‍വ വസ്ഥിതിയിലാക്കാന് തയാറായിട്ടില്ല. ഇതിനിടയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടായ കനത്ത കാലവര്‍ഷത്തില്‍ കുളങ്ങള്‍ രണ്ടിലും മണ്ണ് കയറുകയും തൊട്ടടുത്തുള്ള തടയണ തകരുകയും ചെയ്തിരുന്നു.
അവിടെ ഇപ്പോള്‍ മണല്‍ ചാക്ക് അടുക്കിവെച്ചിരിക്കുകയാണ.് ഇതിനിടയില്‍ കുളം ഉണ്ടാക്കിയ പുഴയോരത്തെ തേയില തോട്ടത്തില്‍ പലയിടത്തും വലിയ ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്
അനധികൃതമായി ചതുപ്പ് നികത്തി കുളങ്ങള്‍ കുഴിച്ചതായി കണ്ടെത്തിയതായും നിയമവിരുദ്ധമായണെന്നും കാണിച്ചു് ചീഫ് വിജിലന്‍സ് കണ്സര്വേററര്ക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."