HOME
DETAILS

വടക്കാഞ്ചേരി ആരോഗ്യ സുരക്ഷിതത്വ മണ്ഡലം: അംഗത്വ വിതരണം നാളെവരെ

  
backup
June 28 2017 | 18:06 PM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95

വടക്കാഞ്ചേരി:  നിയോജകമണ്ഡലത്തിലെ മുഴുവന്‍ കുടുംബങ്ങളെയും കേന്ദ്ര പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ സഹായത്തോടെ ഇന്‍ഷുറന്‍സ്  പരിധിയില്‍ കൊണ്ടുവരുന്ന  എന്റെ വടക്കാഞ്ചേരി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷിതത്വ മണ്ഡലം എന്ന പദ്ധതിയുടെ അംഗത്വ വിതരണം ജൂണ്‍ 30 ന് പൂര്‍ത്തിയാകുമെന്ന് അനില്‍ അക്കര എം.എല്‍. എ അറിയിച്ചു .
  കഴിഞ്ഞ ഒന്ന് മുതലാണ് അംഗത്വ വിതരണം ആരംഭിച്ചത്.  വടക്കാഞ്ചേരി കോടതിക്കു സമീപമുള്ള എം.എല്‍.എ ഓഫിസിലും, അമല ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി റൂറല്‍ ഡവലപ്പ്‌മെന്റിന്റെ ഹെല്‍പ്പ് ഡെസ്‌കിലും അംഗത്വം ലഭിക്കും
  ഒരു കുടുംബത്തിലെ 5 അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ 50,000 രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും,  ഇന്ത്യയിലെ എല്ലാ ആശുപത്രികളിലും കിടത്തി ചികിത്സ സൗജന്യമായി ലഭ്യമാകുന്നതുമാണ് പദ്ധതി. ഒരു തവണ പ്രവേശിക്കപ്പെട്ടു കഴിഞ്ഞാല്‍ പരമാവധി 25,000 രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാകുക.
ആശുപത്രി ചെലവില്‍ മുറി വാടക പ്രതിദിനം 500 രൂപ അത്യാഹിത വിഭാഗത്തില്‍ പ്രതിദിനം 1000 രൂപ ഉള്‍പ്പെടെ ഡോക്ടറുടെ ഫീസ്, നേഴ്‌സിങ് ചാര്‍ജ്ജുകള്‍, ടെസ്റ്റുകള്‍, മരുന്നുകള്‍ തുടങ്ങിയ എല്ലാം നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാകുന്നതാണ്.
പദ്ധതിയില്‍ അംഗത്വം ലഭിക്കുന്ന കുടുംബങ്ങള്‍ക്ക് 90 ദിവസത്തിനു ശേഷം നിലവിലുള്ള അസുഖങ്ങള്‍ക്ക് പ്രതിവര്‍ഷം 10,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. ഒരു തവണ പ്രവേശിക്കപ്പെട്ടു കഴിഞ്ഞാല്‍ പരമാവധി 5000 രൂപയാണ് നിലവിലുള്ള അസുഖങ്ങള്‍ക്ക് ലഭ്യമാകുക.
 ഓഗസ്റ്റ്  ഒന്നു മുതല്‍ അസുഖങ്ങള്‍ക്കും ജൂലൈ 15 മുതല്‍ അപകടങ്ങള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാകും  നിലവില്‍ 24 മണിക്കൂര്‍ നേരം അഡ്മിറ്റ് ചെയ്യുന്ന ഗുണഭോക്താകള്‍ക്കും അതിനു പുറമേ 141 ഡേകെയര്‍ ചികിത്സാ രീതിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  പ്രതിരോധ കുത്തിവയ്പ്പുകള്‍, എയ്!്ഡ്‌സ് സംബന്ധമായ ചികിത്സകള്‍, വന്ധ്യത, മദ്യം, മയക്കുമരുന്ന്, ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ട ചികിത്സകള്‍, കണ്ണട, കോണ്‍ടാക്‌സ് ലെന്‍സ്, ശ്രവണ സഹായി, ജന്മനായുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സകള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമല്ലാത്തത്.
  പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനുള്ള പ്രവേശന ഫോമുകള്‍ ലഭ്യമാകുന്നതിന് അതത് പ്രദേശങ്ങളില്‍ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ അമല ആശുപത്രിയിലെ ഹെല്‍പ്പ് ഡെസ്‌കിലും എം.എല്‍.എ ഓഫിസിലും ഫോമുകള്‍ ലഭ്യമാകുന്നതാണ്. പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ നിര്‍ബന്ധമായും ഫോമില്‍ രേഖപ്പെടുത്തേണ്ടതാണ്.  ഇതിനു പുറമേ കുടുംബനാഥന്റെ പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോയും അപേക്ഷാ ഫോമില്‍ പതിക്കേണ്ടതാണ്.
മൂന്നു മാസം പ്രായമുള്ള കുട്ടി മുതല്‍  65 വയസു വരെയുള്ള വ്യക്തികള്‍ക്ക് അംഗങ്ങളായി ചേരാവുന്നതാണ്. ഒരു വര്‍ഷത്തേക്കാണ് പദ്ധതിയുടെ അംഗത്വ കാലാവധി. കാലാവധി പൂര്‍ത്തിയാകുന്നതിന്റെ 30 ദിവസം മുന്‍പ് ഓരോ വര്‍ഷവും പുതുക്കേണ്ടതാണ്. അംഗമായി ചേരുന്ന കുടുംബനാഥന്റെ അംഗത്വ ഫീസ് 810 രൂപയാണ്.
ഇതിനു പുറമേ കുടുംബനാഥന്റെ ഭാര്യക്ക് 200 രൂപയും വിവാഹം കഴിയാത്ത ഓരോ മക്കള്‍ക്കും 150 രൂപ പ്രത്യേകം അടയ്‌ക്കേണ്ടതാണ്. 25 വയസു കഴിഞ്ഞ ആണ്‍കുട്ടികള്‍ക്ക് 810 രൂപ അടച്ച് പ്രത്യേകം അംഗത്വം എടുക്കേണ്ടതാണ്. ഇതിനു പുറമേ ആകെ സംഖ്യയുടെ 18% ടാക്‌സ് ഉള്‍പ്പെടെയുള്ള മറ്റ് ചെലവുകള്‍ക്കായി നല്‍കേണ്ടതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago