കുന്നംകുളത്തെ ചുഴലിക്കാറ്റ്: നഷ്ടപരിഹാരം നല്‍കണമന്നാവശ്യപ്പെട്ട് കത്ത് നല്‍കി
തൃശ്ശൂര്‍: ജില്ലയിലെ തലപ്പിള്ളി താലൂക്ക് കുന്നംകുളം ആര്‍ത്താറ്റ് മേഖലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായിട്ടുള്ള ചുഴലിക്കാറ്റിലും, പ്രകൃതി ക്ഷോഭത്തിലും ഉണ്ടായ കനത്ത നാശനഷ്ടത്തില്‍ അടിയന്തിരമായി ഇടപെട്ട് ധനസഹായം അനുവദിക്കാന്‍ വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പ്രകൃതിക്ഷോഭം നേരിട്ട പ്രദേശങ്ങളില്‍ 200 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ്‌മേരീസ് ചര്‍ച്ച്, ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹോളിക്രോസ് ചര്‍ച്ച് തുടങ്ങിയ ആരാധനാലയങ്ങള്‍ക്കും, സ്‌കൂളിനും, വീടുകള്‍ക്കും, കാര്‍ഷിക മേഖലയിലും നാശനഷ്ടം സംഭവിച്ചത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
നാശനഷ്ടങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ട് അടക്കമാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ആര്‍ത്താറ്റ് വില്ലേജില്‍ പള്ളി മുതലായ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ച വകയില്‍ 125 ലക്ഷം രൂപയും മറ്റ് വില്ലേജുകളിലെ വീടുകള്‍ തകര്‍ന്ന വകയില്‍ 20.5 ലക്ഷം രൂപയും സഹിതം 145.5 ലക്ഷം രൂപയുടെ ആകെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."