ചീഫ് സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രിയും: ലേഖനമെഴുതാന്‍ ചീഫ് സെക്രട്ടറി അനുമതി വാങ്ങിയിട്ടില്ല
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനെയും കോഴിക്കോട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനേയും ന്യായീകരിച്ച് രംഗത്തെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും. ചീഫ് സെക്രട്ടറി ലേഖനമെഴുതാന്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലൊരു ലേഖനമെഴുതുമ്പോള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങേണ്ടതായിരുന്നു.
അതുണ്ടായിട്ടില്ല. എങ്കിലും ലേഖനം കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
ചീഫ് സെക്രട്ടറിയല്ല കേരളം ഭരിക്കുന്നതെന്നും ഇടതുപക്ഷ ഗവണ്‍മെന്റാണെന്നും ചീഫ് സെക്രട്ടറിയെ ഓര്‍മപ്പെടുത്തി സി.പി.ഐകഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലേഖനമെഴുതാന്‍ ചുമതലപ്പെടുത്തിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി കൂടിയാകുകയാണ് മുഖ്യമന്ത്രിയുടേത്.
ഉദ്യോഗസ്ഥരെ തിരുത്താന്‍ രാഷ്ട്രീയ നേതൃത്വം ഇടപെട്ടേ മതിയാകൂ. പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ എന്ന നിലയില്‍ മഞ്ചിക്കണ്ടി ആക്രമണത്തെ കുറിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണ് സി.പി.ഐ അന്വേഷണ സംഘാംഗത്തിന്റെ പ്രതികരണമുണ്ടായത്.
ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവര്‍ത്തിക്കുന്ന അവസ്ഥമാണ് ഇപ്പോഴുള്ളത്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയാണെന്നും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്പെട്ടത്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വലിയ വിവാദമായ സാഹചര്യത്തില്‍ കൂടിയാണ് ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ ലേഖനമെഴുതിയത്. മാവോയിസ്റ്റ് രീതികളെ ന്യായീകരിക്കാനാകില്ലെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."