പെരുന്നാള്‍ദിനത്തില്‍ ഭക്ഷണം വിതരണം ചെയ്ത് എസ്.കെ.എസ്.എസ്.എഫ്
കുന്നംകുളം: സഹനത്തിന്റേയും സംസ്‌കരണത്തിന്റേയും മുപ്പത് ദിനരാത്രങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ പെരുന്നാള്‍ ദിനത്തെ സേവനിരതമാക്കി കുന്നംകുളം മേഖല എസ്.കെ.എസ്.എഫ് പ്രവര്‍ത്തകര്‍. പനി കൊണ്ട് നെട്ടോട്ടമോടുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി.
അക്കിക്കാവ് മേരിമാത കോട്ടേജിലെ അന്തേവാസികള്‍ക്കൊപ്പം നടത്തിയ സ്‌നേഹ സംഗമം ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. അന്തേവാസികളായ കുട്ടികള്‍ക്ക് അത്താഴം നല്‍കിയാണ് ചടങ്ങ് പൂര്‍ത്തിയാക്കിയത്. അശരണര്‍ക്ക് കൈതാങ്ങാകാന്‍ എസ്.കെ.എസ്.എഫ് നല്‍കുന്ന മാനുഷിക പരിഗണനകളാണ് യഥാര്‍ഥ പെരുന്നാള്‍ സന്തോഷമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ജയശങ്കര്‍ ഉദ്ഘാടനം ചെയ്ത് അഭിപ്രായപ്പെട്ടു..
ചടങ്ങില്‍ ഇസ്്‌ലാമിക് സ്റ്റഡിസെന്റര്‍ ചെയര്‍മാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ അധ്യക്ഷനായി. എസ്.കെ.എസ്.എഫ് സംസ്ഥാന കൗണ്‍സിലര്‍ ഇബ്‌റാഹീം ഫൈസി, കരീം പഴുന്നാന, ജില്ലാ ജോ സെക്രട്ടറി ശാഹുല്‍ കെ.പഴുന്നാന, മേഖല സെക്രട്ടറി റഫീഖ് കടവല്ലൂര്‍, നൗഷാദ് ആല്‍ത്തറ, അബ്ദുറഹിമാന്‍ ചിറമനങ്ങട്, പരീത് ഹാജി വെള്ളറക്കാട്, റഫീഖ് ആദൂര്‍, കുഞ്ഞുമുഹമ്മദ് വെള്ളറക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു. നടത്തുന്ന സ്‌നേഹവിരുന്നുകള്‍ ഏവര്‍ക്കം മാതൃകപരമാണെന്ന് ചടങ്ങിന് നന്ദി പറഞ്ഞ് ഫാദര്‍ ജോസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."