HOME
DETAILS

പകര്‍ച്ചപ്പനി: ബ്ലോക്ക് പഞ്ചായത്ത് സംഘം സന്ദര്‍ശനം നടത്തി

  
backup
June 28 2017 | 18:06 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

ചാവക്കാട്: പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നസാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത്  നേതാക്കള്‍ സന്ദര്‍ശിച്ചു.
 പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകളിലെ വെള്ളക്കെട്ടില്‍ ദുരിതത്തിലായ പ്രദേശങ്ങളുള്‍പ്പടെ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ അബൂബക്കര്‍ ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തിയത്.
മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായ കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട്, പുന്നയൂര്‍ പഞ്ചായത്തിലെ വെട്ടിപ്പുഴ, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ പനന്തറ മേഖലകളില്‍ സംഘം സന്ദര്‍ശനം നടത്തി. ഒരുമനയൂര്‍ പഞ്ചായത്തിലെ ഫെറി റോഡ് മേഖലയില്‍ പകര്‍ച്ച പനി വ്യാപകമായ സാഹചര്യത്തില്‍ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനുള്ള ശ്രമങ്ങള്‍  ആരംഭിച്ചതായി സംഘം പറഞ്ഞു.
സംഘം നടത്തിയ സന്ദര്‍ശനത്തില്‍ ഞായറാഴ്ച്ച ഒരുമനയൂര്‍ പഞ്ചായത്തിലെ തൈക്കടവിലുള്ള െ്രെപമറി ഹെല്‍ത്ത് സെന്റര്‍ അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. മഴക്കാല രോഗങ്ങള്‍ കൊണ്ട് ജനം പൊറുതിമുട്ടവെ െ്രെപമറി ഹെല്‍ത്ത് സെന്റര്‍ പോലുള്ള ആതുരാലയങ്ങള്‍ തുറക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും െ്രെപമറി ഹെല്‍ത്ത് സെന്റര്‍ സ്ഥിരമായി തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ബ്ലോക്ക് പഞ്ചായത്ത് സംഘം ഡി.എം.ഒ യോട് ആവശ്യപ്പെട്ടു.
വിവിധ മേഖലകളിലെത്തിയ സംഘം നാട്ടുകാരുടെ പരാതികള്‍ കേട്ടു.  ബ്ലോക്ക് പഞ്ചായത്ത് അംഗം ആലത്തയില്‍ മൂസയും സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago
No Image

സഊദി ഫുട്ബോൾ താരത്തിന് ദുബൈയിലെ കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരുക്ക്

uae
  •  3 months ago
No Image

വീണ്ടും നിപ മരണം; വണ്ടൂരില്‍ മരിച്ച യുവാവിന് വൈറസ് ബാധ സ്ഥിരീകരിച്ചു; തിരുവാലി പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Kerala
  •  3 months ago
No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago