ജനകീയ കൂട്ടായ്മയില്‍ ദേശമംഗലത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ദേശമംഗലം: പകര്‍ച്ചപനിയ്‌ക്കെതിരേ കച്ചമുറുക്കി ദേശമംഗലം ഗ്രാമപഞ്ചായത്ത്. പ്രാഥമിക ആരോഗ്യ കേന്ദ്രം, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍, വാര്‍ഡ് മെമ്പര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബ ശ്രീസന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദേശമംഗലം ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗ തീരുമാന പ്രകാരമായിരുന്നു ജനകീയ ശുചീകരണം ദേശമംഗലം ടൗണ്‍,ഗവ ആശുപത്രി, ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗവ.ഹൈസ്‌കൂള്‍, കെ.എസ്.ഇ.ബി ഓഫിസ് പരിസരം, മൃഗാശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
വരും ദിവസങ്ങളില്‍ എല്ലാ വാര്‍ഡുകളിലും അതതു വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ഉറവിട നശീകരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് എം മഞ്ജുള ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫിസര്‍ ഡോ.പ്രതീഷ്, പഞ്ചായത്ത് സെക്രട്ടറി അംബിക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുദേവന്‍, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാരായ ഉദയകുമാര്‍, മനോജ്, രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."