പനിയും പകര്‍ച്ചവ്യാധിയും; ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന
എരുമപ്പെട്ടി: പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി. മഴക്കാല രോഗങ്ങളും പകര്‍ച്ച വ്യാതിയും തടയുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ഭൂരിഭാഗം ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെണ്ടത്തി. മാലിന്യം നിര്‍മ്മാജ്ജനം ചെയ്യാന്‍ സംവിധാനം ഒരുക്കാതെയാണ് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത്. മലിനവസ്തുക്കള്‍ ഹോട്ടലിനകത്തും പുറത്തും കെട്ടികിടക്കുന്നതും പരിശോധനയില്‍ കണ്ടെണ്ടത്തിയിട്ടുണ്ട്. തൊഴിലാളികളും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും. ഇത്തരത്തിലുള്ള ഹോട്ടലുകള്‍ക്ക് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.
പഞ്ചായത്ത് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ്, ഗോഡ് വിന്‍, സുബിമോള്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."