നഗരമധ്യത്തിലെ പഴയ ജ്വല്ലറി കെട്ടിടത്തിന് തീപിടിച്ചു; വഴിമാറിയത് വന്‍ ദുരന്തം
കോതമംഗലം: നഗരമധ്യത്തിലെ പഴയജ്വല്ലറി കെട്ടിടത്തിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. നഗരത്തിലെ കുരൂര്‍ പാലത്തിന് സമീപമുള്ള കൂനന്‍ വളവിലുള്ള പഴയ ജ്വല്ലറി കെട്ടിടത്തിനാണ് ബുധനാഴ്ച രാവിലെ പത്തര മണിയോടെ തീപിടിച്ചത് . മുന്‍പ്ഈ മുറിയില്‍ വനിത ജ്വല്ലറി എന്ന സ്വര്‍ണക്കടയാണ് പ്രവര്‍ത്തിച്ചിരുന്നതാണ്. അതിന് ശേഷം കട നിര്‍ത്തുകയും സാമഗ്രികള്‍ ഉടമ കൊണ്ടുപോയെങ്കിലും മാറ്റാതെ കിടന്ന അലമാരകള്‍ ഉള്‍പ്പെടെയുള്ളവക്കാണ് തീപിടിച്ചത്. ഇവ പൂര്‍ണമായും കത്തിനശിച്ചു.
തീ വന്‍തോതില്‍ ഉയര്‍ന്നതോടെ മറ്റു കടകളിലേക്കും വ്യാപിക്കുമെന്ന ഭീതിയിലായിരുന്നു സമീപത്തെ കച്ചവടക്കാര്‍.വിവരമറിഞ്ഞ് എത്തിയ കോതമംഗലം ഫയര്‍ഫോഴ്‌സിലെ സ്റ്റേഷന്‍ ഓഫിസര്‍ സതിഷിഷിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ സിദ്ധീക്ക് ഇസ്മയില്‍, രജ്ജിത്ത്, സാബു മാധവ്, അനിഷ്, അനൂപ് എന്നിവരടങ്ങുന്ന സംഘത്തിന്റെ കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനം കൊണ്ട് തീ സമീപ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനും തീ അണച്ച് അപകടം ഒഴിവാക്കുവാനും കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."