HOME
DETAILS

കെ.എസ്.ഡി.പിയുടെ വളര്‍ച്ചയ്ക്കാവശ്യമായ റിപ്പോര്‍ട്ട് നല്‍കും:നിയമസഭ സമിതി

  
backup
June 28 2017 | 18:06 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a

ആലപ്പുഴ: കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വികസനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്ന് നിയമസഭയുടെ എസ്റ്റിമേറ്റ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ശര്‍മ എം.എല്‍.എ പറഞ്ഞു.
കെ.എസ്.ഡി.പി.യുടെ വികസനം, ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിവേദനങ്ങളും ആവശ്യങ്ങളും പരിഗണിക്കാന്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് ചെയര്‍മാന്‍ ഇക്കാര്യം പറഞ്ഞത്. അംഗങ്ങളായ കെ.സി.ജോസഫ്, ബി.ഡി.ദേവസ്യ, കോവൂര്‍ കുഞ്ഞുമോന്‍, ടി.വി.രാജേഷ്, ജി.എസ്. ജയലാല്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പിന്നീട് നിയമസഭ സമതി കെ.എസ്.ഡി.പിയിലെ  പുതിയ പ്ലാന്റ് സന്ദര്‍ശിച്ചു.കെ.എസ്.ഡി.പി.യുടെ വികസനവുമായി ബന്ധപ്പെട്ടു നയിച്ച പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന് സ്റ്റോര്‍ പര്‍ച്ചേസ് നിയമങ്ങളിലെ ചില നിബന്ധനകളാണ്. ഇക്കാര്യത്തില്‍ ചിലഭേദഗതികള്‍ സമതി ശുപാര്‍ശ ചെയ്യുമെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി.
കേരളത്തില്‍ പൊതുമേഖലയിലുള്ള ഏക മരുന്നുല്പാദകരാണ് കെ.എസ്.ഡി.പി. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കെ.എസ്.ഡി.പിയുടെ പ്രവര്‍ത്തനം  കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വ്യവസായ വകുപ്പ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ളതിനാല്‍ എല്ലാത്തിന്റെയും പ്രതിനിധികള്‍ അടങ്ങിയ ഒരു അവലോകന സംവിധാനം ഉണ്ടാകുന്നത് ഉചിതമായിരിക്കുമെന്ന് സമതി നിരീക്ഷിച്ചു.  സ്ഥാപനത്തിലെ പരിശോധന സംവിധാനം എന്‍.എ.ബി.എല്‍  അക്രഡിറ്റേഷന്‍ ഉള്ളതാണെന്നും അവയവദാനം നടത്തുന്നതിനുള്ള മരുന്ന്  കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്നതിന് ഉള്‍പ്പെടെയുള്ള ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.ബി. ചന്ദ്രബാബു വ്യക്തമാക്കി.
അവയവദാനം നടത്തുന്നവര്‍ക്കുള്ള മരുന്ന് കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 28.15 കോടി രൂപയുടെ സഹായം ബജറ്റില്‍ അനുവദിച്ചിട്ടുണ്ടെന്നും ചന്ദ്രബാബു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടെ; പരിഹസിച്ച് കെ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സന്തോഷ് ട്രോഫി: കേരളം സുസജ്ജം

Kerala
  •  a month ago
No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago