റാങ്കില്‍ മുന്നിലെത്തിയത് വലിയ വിഷയമാക്കേണ്ടതില്ലെന്ന് ജേക്കബ് തോമസ്
മുതുകുളം: പരീക്ഷക്ക് കുറച്ച് മാര്‍ക്ക് കൂടുതല്‍ കിട്ടിയതിനാല്‍ റാങ്കില്‍ മുന്നിലെത്തിയത് വലിയ വിഷയമാക്കേണ്ട കാര്യമല്ലെന്ന് ഡി.ജി.പി. ജേക്കബ് തോമസ്.ലോക്‌നാഥ് ബെഹ്‌റയെ വീണ്ടും ക്രമസസമാധാന ചുമതലയുളള ഡി.ജി.പി.യാക്കാനുളള മന്ത്രിസഭാ തീരുമാനത്തെകുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്.
മുതുകുളം വടക്ക് കുരുംബകര ദേവീക്ഷേത്രത്തിലെ ക്ഷേത്ര സമര്‍പ്പണത്തിന്റെ ഭാഗമായുളള വിജ്ഞാനസഭയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഐ.എം.ജി ഡയറക്ടര്‍ സ്ഥാനം മഹത്തരമായ പോസ്റ്റാണെന്നും പല വകുപ്പുകളുടെയും കെടുകാര്യസ്ഥത മാറ്റാന്‍ പലതും ചെയ്യേണ്ടതുണ്ട്. തനിക്ക് മുഖ്യമന്ത്രിയെ കണാത്തതില്‍ തെറ്റൊന്നുമില്ല.താന്‍ ഭഗവത്ഗീതയില്‍ വിശ്വസിക്കുന്നയാളാണ്. ചെയ്യുന്ന ജോലി ഭംഗിയായി ചെയ്യുക.
സര്‍ക്കാര്‍ ഓഫിസുകളിലിരിക്കുന്നവര്‍ ആവശ്യങ്ങള്‍ക്കെത്തുന്നവരെ കഷ്ടപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുളളതെന്നും ജേക്കബ് തോമസ് ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കൂടാതെ ഭരണകര്‍ത്താക്കളും സാമൂഹിക വ്യവസ്ഥിതിയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട'് നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.ഡി.രാധാകൃഷ്ണപിളള അധ്യക്ഷനായി. മുന്‍ പി.എസ്.സി.ചെയര്‍മാര്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എം.ആര്‍.പ്രസാദ്, ജെ.ദാസന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."