HOME
DETAILS

മാല്‍കോടെക്‌സിലെ തൊഴില്‍ പീഡനവും രാജിയും; തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ഭാഗികമായി അനുവദിച്ചു

  
backup
November 07 2019 | 03:11 AM

malkotex-thodupuzha-789731-2

 

 

 



തൊടുപുഴ: തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ കുറ്റിപ്പുറം മാല്‍കോടെക്‌സില്‍ നിന്ന് രാജിവച്ച ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടിയുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ഭാഗികമായി അനുവദിച്ചു. ഗ്രാറ്റിവിറ്റി, ബോണസ്, ലീവ് സാലറി എന്നിവയുമായി ബന്ധപ്പെട്ട് 1,88,000 രൂപയുടെ ചെക്ക് സഹീറിന് ലഭിച്ചു. നാല് ലക്ഷം നല്‍കേണ്ടിടത്താണ് ഭാഗികമായ 1.88 ലക്ഷം രൂപ നല്‍കിയത്.
മാല്‍കോടെക്‌സിലെ (മലബാര്‍ കോഓപറേറ്റീവ് ടെക്‌സ്റ്റൈല്‍സ് ലിമിറ്റഡ്) അക്കൗണ്ട്‌സ് മാനേജരായിരുന്ന സഹീര്‍ കാലടി തൊഴില്‍ പീഡനം മൂലം 2019 ജൂലൈ ഒന്നിനാണ് രാജിവച്ചത്.
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ അപേക്ഷ നല്‍കിയതില്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയും 13 വര്‍ഷം പൊതുമേഖലാ സ്ഥാപനത്തില്‍ പ്രവര്‍ത്തനപരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീര്‍. ഇദ്ദേഹത്തെയടക്കം അവഗണിച്ച് മന്ത്രി ജലീല്‍, ബന്ധു കെ.ടി അദീബിന് നിയമനം നല്‍കിയത് വന്‍ വിവാദമായിരുന്നു.
മാല്‍കോടെക്‌സ് എം.ഡി നടത്തിയ സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവയ്‌ക്കെതിരേ 2019 ജനുവരി 16ന് ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹാന്‍ഡ്‌ലൂം ഡയരക്ടര്‍ എന്നിവര്‍ക്ക് സഹീര്‍ പരാതി നല്‍കിയതോടെയാണ് എം.ഡിയില്‍ നിന്ന് തൊഴില്‍പീഡനം തുടങ്ങിയത്. തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നം മൂലം ജനുവരി 29 മുതല്‍ മെഡിക്കല്‍ ലീവിലായിരുന്നു.
ലീവ് കാലയളവിലും പീഡനം തുടര്‍ന്നതോടെ ജൂലൈ ഒന്നിന് 20 വര്‍ഷം സര്‍വിസ് ശേഷിക്കെ ജോലിയില്‍ നിന്ന് രാജിവച്ചിരുന്നു. തുടര്‍ന്ന് ഗ്രാറ്റിവിറ്റി, ശമ്പളം, ബോണസ് എന്നിവ നല്‍കുന്നത് എം.ഡി തടയുകയായിരുന്നു. തൊഴില്‍ പീഡനം സംബന്ധിച്ച് 'സുപ്രഭാതം' വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.തൊഴില്‍ പീഡനം, അഴിമതി എന്നിവയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രി, വ്യവസായ മന്ത്രി, ചീഫ് സെക്രട്ടി, ഡി.ജി.പി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിജിലന്‍സ് ഡയരക്ടര്‍ എന്നിവര്‍ക്ക് സഹീര്‍ പരാതി നല്‍കിയിരുന്നു. ഉന്നത സ്വാധീനത്താല്‍ എല്ലാ അന്വേഷണവും നിര്‍ജീവമാകുകയായിരുന്നു.
തടഞ്ഞുവച്ച തുക പൂര്‍ണമായും അനുവദിക്കണമെന്നും 20 വര്‍ഷത്തെ സര്‍വിസിന് ലഭിക്കേണ്ട ശമ്പള തുകയായ ഒരു കോടി രൂപയുടെ പകുതി ഉപജീവനത്തിനായി നല്‍കണമെന്നുമാവശ്യപ്പെട്ട് രജിസ്ട്രാര്‍, മാല്‍കോടെക്‌സ് എം.ഡി എന്നിവര്‍ക്ക് സഹീര്‍ കത്തുനല്‍കിയിട്ടുണ്ട്. നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് സഹീര്‍ കാലടിയുടെ തീരുമാനം.

15 ദിവസത്തിനകം വിശദീകരണം
നല്‍കാന്‍ ഉത്തരവ്


തൊടുപുഴ: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ഥിക്ക് പൊതുമേഖലാ സ്ഥാപനമായ മാല്‍ക്കോടെക്‌സില്‍ നിന്നേറ്റ തൊഴില്‍ പീഡനം സംബന്ധിച്ച് എം.ഡി 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവ്.
മുന്‍ അക്കൗണ്ട്‌സ് മാനേജര്‍ സഹീര്‍ കാലടി നല്‍കിയ പരാതി പരിഗണിക്കുന്നതിന് മാല്‍കോടെക്‌സ് എം.ഡി സി.ആര്‍ രമേശ് ചൊവ്വാഴ്ച മലപ്പുറം ഗവ. ഗസ്റ്റ് ഹൗസില്‍ ഹാജരാകണമെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എം.ഡി പങ്കെടുത്തില്ല. ഇതോടെയാണ് 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ കമ്മിഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവിട്ടത്.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും മാല്‍കോടെക്‌സ് അക്കൗണ്ട്‌സ് മാനേജരായിരുന്ന സഹീര്‍ കാലടിയെ പരിഗണിക്കാതെയാണ് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു അദീബിനെ ഈ തസ്തികയിലേക്ക് നിയമിച്ചത്. യോഗ്യതയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നിട്ടും തഴയപ്പെട്ടത് സംബന്ധിച്ച് സഹീര്‍ മാധ്യമങ്ങളിലടക്കം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ വിരോധംവച്ച് എം.ഡി പ്രതികാരബുദ്ധിയോടെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. നിരന്തരം തൊഴില്‍ പീഡനം അനുഭവിക്കേണ്ടിവന്നെന്നും ഇതേതുടര്‍ന്നാണ് രാജിനല്‍കിയതെന്നും കമ്മിഷന്‍ മുന്‍പാകെ സഹീര്‍ കാലടി ബോധിപ്പിച്ചു.
തൊഴില്‍ പീഡനം സംബന്ധിച്ച് സഹീര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജി 14 ന് വീണ്ടും പരിഗണിക്കുന്നുണ്ട്. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം സഹീറിന്റെ മൊഴി പൊലിസ് രേഖപ്പെടുത്തി. മെഡിക്കല്‍ ലീവ് റദ്ദാക്കുന്നതിനും ശ്യൂന്യവേതനാവധി നിഷേധിക്കുന്നതിനും എം.ഡി നീക്കങ്ങള്‍ നടത്തിയതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago