ഫ്രാന്‍സുമായി വ്യാപാരബന്ധം വര്‍ധിപ്പിച്ച് ചൈന ഇരു രാജ്യങ്ങളും 1,500 കോടി ഡോളറിന്റെ കരാറിലൊപ്പിട്ടു
ബെയ്ജിങ്: യു.എസുമായി വ്യാപാരയുദ്ധത്തിലുള്ള ചൈന ഫ്രാന്‍സുമായും യൂറോപ്യന്‍ യൂനിയനുമായും ഉറ്റബന്ധം സ്ഥാപിക്കുന്നു. ബെയ്ജിങ് സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചൈനയുമായി 1,500 കോടി ഡോളറിന്റെ കരാറിലൊപ്പിട്ടതായി ചൈനീസ് അധികൃതര്‍ അറിയിച്ചു.
വ്യോമയാനം, കൃഷി, ഊര്‍ജ രംഗങ്ങളിലാണ് കരാര്‍. അതോടൊപ്പം ഫ്രാന്‍സിലെ 20 കമ്പനികളെ ചൈനയിലേക്ക് വളര്‍ത്തുപക്ഷികളെയും മാട്ടിറച്ചിയും പന്നിയിറച്ചിയും കയറ്റുമതി ചെയ്യാന്‍ അനുവദിച്ചു.
ഫ്രാന്‍സില്‍ നിന്ന് യാത്രാവിമാനങ്ങള്‍ വാങ്ങുന്നതിനും ചൈന കരാറിലെത്തി. പകരം ഫ്രഞ്ച് വിമാനക്കമ്പനികള്‍ ചൈനയില്‍ നിക്ഷേപം നടത്തും.
ചൈനയിലെ ടിയാന്‍ജിനില്‍ എല്‍.എന്‍.ജി ടെര്‍മിനലും സംഭരണിയുമുണ്ടാക്കാന്‍ ഫ്രഞ്ച് വൈദ്യുതകമ്പനിയായ എന്‍ജി ചൈനയെ സഹായിക്കും. ഗ്യാസ് ലീക്കാവുന്നത് തടയുന്നതിനുള്ള സാങ്കേതികവിദ്യയും ചൈനക്ക് കൈമാറും.
ഫ്രാന്‍സില്‍ നിന്ന് താറാവുകളെയും താറാവുനെയ്യും അവയുടെ കരള്‍കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതുള്‍പ്പെടെ നേരത്തെ ഇരുരാജ്യങ്ങളും കരാറിലെത്തിയിരുന്നു. പന്നിബീജവും ഫ്രാന്‍സ് ചൈനക്കു കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."