ഗജ ചുഴലിക്കാറ്റ്: 'റീബില്‍ഡ് കേരള' പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന്
പൂച്ചാക്കല്‍: തൈക്കാട്ടുശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ നാശനഷ്ടമുണ്ടായത് 'റീബില്‍ഡ് കേരള' പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമായി.
ഇതിനായി എ.എം ആരിഫ് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള തൈക്കാട്ടുശേരി പഞ്ചായത്ത് സംഘം അടുത്താഴ്ച്ച മുഖ്യമന്ത്രിയെ കാണും. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമെ എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നാണ് നിഗമനം. ഇതിനായി നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കുമെന്നും എം.എല്‍.എ അറിയിച്ചിരുന്നു. ചുഴലിക്കാറ്റ് പ്രശ്‌നങ്ങളെ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കേണ്ടതുമുണ്ട്.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെട്ടാല്‍ 15ശതമാനം കേടുപാടുള്ള വീടിന് 10000രൂപയും 16 മുതല്‍ 29ശതമാനം വരെ കേടുപാടുള്ളവയ്ക്ക്60000 രൂപയും 30 മുതല്‍59 ശതമാനം വരെ കേടുപാടുള്ളതിന് 125000രൂപയും 60 മുതല്‍ 74ശതമാനം വരെ കേടുപാടുള്ളതിന് 250000രൂപയും 75 ശതമാനത്തിനു മുകളില്‍ കേടുപാടുള്ളവയ്ക്ക് 4ലക്ഷം രൂപ വരെയും ധനസഹായം ലഭിക്കും.
പ്രത്യേക പരിഗണനയില്ലാതെ സാധാരണ നിലയിലെ നഷ്ടപരിഹാരങ്ങള്‍ ചെറുതായിരിക്കുമെന്നും അധികൃതര്‍ മനസിലാക്കുന്നു. വീടിന്റെ അളവ് കുറയുംതോറും നഷ്ടപരിഹാര തുക കുറയും വീടിന്റെ കാലപ്പഴക്കം കൂടുംതോറും നഷ്ടപരിഹാര തുക കുറയും തുടങ്ങിയ മാനദണ്ഡങ്ങളുമുണ്ട്.
നിലവില്‍ വീടുകളുടെ നഷ്ടകണക്കുകള്‍ മാത്രമെ എടുത്തിട്ടുള്ളു. ഇതര കെട്ടിടങ്ങള്‍ നഷ്ടപ്പെട്ട ഏറെപ്പേരുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നതിന് കണക്കെടുപ്പ് നടത്താന്‍ സര്‍ക്കാരിനോട് അനുമതി ചോദിക്കാന്‍ കഴിഞ്ഞ യോഗം തീരുമാനിച്ചിരുന്നു. ഇതെല്ലാം ഉള്‍പ്പെടുന്ന ചര്‍ച്ചകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി നടത്താനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."