ആരോഗ്യ വകുപ്പ് സബ് സെന്ററിനായി കാത്ത് ആദിക്കാട്ട് കുളങ്ങര
ചാരുംമൂട്: ജില്ലയുടെ കിഴക്കന്‍ പ്രദേശമായ ആദിക്കാട്ട് കുളങ്ങരയിലെ ജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സബ് സെന്ററിനായി കാത്തിരിക്കുന്നു. ഒരു ചെറിയ അസുഖം വന്നാല്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച് വേണം ഇപ്പോള്‍ ഇവര്‍ക്ക് ആതുരാലയത്തെ ആശ്രയിക്കാന്‍. നാല് കിലോമീറ്റര്‍ ദൂരയുള്ള നൂറനാട്ടെ പ്രസി സാനട്ടോറിയം ഒ.പി വിഭാഗവും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഉളവുക്കാട് പ്രാഥമികാരോഗ്യ കേന്ദ്രവുമാണ് ഇവരുടെ ആശ്രയം. ഉളവുക്കാട് ആരോഗ്യ കേന്ദ്രത്തിലെത്തണമെങ്കില്‍ രണ്ട് ബസുകള്‍ കയറി ഇറങ്ങണം.
ഇവിടം കേന്ദ്രമാക്കി ആരോഗ്യ മിനി കേന്ദ്രത്തിനോ സബ് സെന്ററിനോ വേണ്ടിയുള്ള ആവശ്യവുമായി നാട്ടുകാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കര്‍ഷകത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തണ്ടാനുവിള, പുലിക്കുന്ന്, മറ്റപ്പള്ളി, മയിലാടും മുകള്‍, തുടങ്ങിയ ഭാഗങ്ങളിലെ നാട്ടുകാര്‍ക്കും സബ് സെന്റര്‍ ഉപകാരപ്രദമായി മാറുമെന്ന് ചൂണ്ടിക്കാട്ടുന്നു.
ഈ ഭാഗങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് കെ.പി റോഡില്‍ എത്തിയാണ് ഇവിടുത്തുകാര്‍ ആശുപത്രികളിലേക്ക് ഇപ്പോള്‍ പോകുന്നത്. തൊട്ടടുത്ത് കിടക്കുന്ന പത്തനംതിട്ട ജില്ലയുടെ തെക്ക് കിഴക്കന്‍ അതിര്‍ത്തി പങ്കിടുന്ന ആലപ്പുഴ ജില്ലയുടെ ഭാഗമായ പയ്യനല്ലൂരിലും ആരോഗ്യ കേന്ദ്രമോ, സബ് സെന്ററോ ഇല്ല. കെ.പി റോഡിലെ പ്രധാനപ്പെട്ട ജങ്ഷനുകളിലൊന്നും ജില്ലയുടെ പ്രധാനപ്പെട്ട ഒരു പ്രദേശവുമാണ് ആദിക്കാട്ടുകുളങ്ങര.
ഇടത്തരം മത്സ്യകച്ചവടക്കാരും, സാധാരണക്കാരും ഇടത്തരം കര്‍ഷകരുമുള്ള ഈ മേഖലയില്‍ നാലായിരത്തോളം വീടുകളുണ്ട്. എത്ര അസുഖം വന്നാലും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയം. നല്ല സര്‍ക്കാര്‍ ആശുപത്രിയില്‍ പോകണമെങ്കില്‍ എട്ട് കിലോമീറ്ററോളം ദൂരെയുള്ള അടൂര്‍ താലൂക്കാശുപത്രി മാത്രമാണ് ഉള്ളത്. ആദിക്കാട്ടുകുളങ്ങരയില്‍ ആരോഗ്യ വകുപ്പ് മുന്‍കൈ എടുത്ത് ഒരു ഡോക്ടറുടെ സേവനത്തോടെയുള്ള സബ് സെന്റര്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."