ടിപ്പുവിന്റെ ജന്മദിനാഘോഷം നിര്‍ത്തിവച്ചത് പുനപ്പരിശോധിക്കണമെന്ന് കര്‍ണാടകയോട് ഹൈക്കോടതി
ബംഗളൂരു: ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യുവരിച്ച മൈസൂര്‍ രാജാവ് ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നത് നിര്‍ത്തിലാക്കിയ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. ടിപ്പു ജയന്തി ആഘോഷം വേണ്ടെന്നുവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംസ്ഥാനത്തെ യെദ്യൂരപ്പ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.
ടിപ്പു ജയന്തി ആഘോഷം നിര്‍ത്തുന്നതായി ജൂലൈ 30ന് എടുത്ത തീരുമാനം പുനപ്പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും അക്കാര്യം കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അജയ് ശ്രീനിവാസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാനുള്ള തീരുമാനം യാതൊരു കൂടിയാലോചനയുമില്ലാതെ പെട്ടെന്ന് എടുത്തതാണെന്ന് നിരീക്ഷിച്ച കോടതി, ഈ തീരുമാനം കൈക്കൊള്ളുമ്പോള്‍ സംസ്ഥാനത്ത് മന്ത്രിസഭ പോലും നിലവില്വന്നിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
ടിപ്പുസുല്‍ത്താനെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ സ്കൂള്‍ പുസ്തകങ്ങളില്‍ നിന്ന് നീക്കംചെയ്യാനും അടുത്തിടെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."