HOME
DETAILS
MAL
മഴക്കെടുതിയില്‍ 109 വീടുകള്‍ക്ക് നാശം
backup
June 28 2017 | 19:06 PM
കോട്ടയം: കാലവര്‍ഷം ആരംഭിച്ച് ഇതുവരെ കോട്ടയം ജില്ലയില്‍ 109 വീടുകള്‍ക്കു നാശം സംഭവിച്ചതായി കലക്ടര്‍ സി.എ ലത അറിയിച്ചു. മെയ് 30 മുതല്‍ ഇന്നുവരെ ഉണ്ടായ കാറ്റിലും മഴയിലും 15,20,130 രൂപയുടെ നാശനഷ്ടമാണ് വീടുകള്ക്കുണ്ടായിട്ടുള്ളത്.
ഏറ്റവും കൂടുതല്‍ വീടുകള്ക്കുനാശം സംഭവിച്ചിട്ടുള്ളതു കോട്ടയം താലൂക്കിലും (30 എണ്ണം) കുറവ് കാഞ്ഞിരപ്പള്ളിയിലുമാണ് (12) മീനച്ചിലില്‍ 25 ഉം വൈക്കത്ത് 23 ഉം ചങ്ങനാശ്ശേരിയില്‍ 19 വീടുകള്‍ക്കുമാണ് നാശമുണ്ടായത്.
വീടുകള്‍ നശിച്ചതുമായി ബന്ധപ്പെട്ട് കോട്ടയം താലൂക്കില്‍ 410000 രൂപയുടെയും മീനച്ചിലില്‍ 532500 രൂപയുടെയും ചങ്ങനാശ്ശേരിയില്‍ 212180 രുപയുടെയും വൈക്കത്ത് 305250 രൂപയുടെയും കാഞ്ഞിരപ്പള്ളിയില്‍ 60200 രൂപയുടെയും നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."