ഡല്‍ഹിയിലെ വായു മലിനീകരണം: ചീഫ് സെക്രട്ടറിമാരെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പേരില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചീഫ് സെക്രട്ടറിമാരെ നിര്‍ത്തിപ്പൊരിച്ച് സുപ്രിംകോടതി. വായു മലിനീകരണത്തിന്റെ കാരണങ്ങളിലൊന്നായ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ സാധിക്കാത്തതിനാലാണ് ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെയും ഉദ്യോഗസ്ഥരെയും സുപ്രിംകോടതി അതിരൂക്ഷമായി വിമര്‍ശിച്ചത്. നിരന്തരം വിലക്കിയിട്ടും കര്‍ഷകര്‍ വയല്‍ കത്തിക്കുന്നത് തടയാന്‍ കഴിയാത്തത്ര നിങ്ങള്‍ക്ക് അവിടെ എന്താണ് പണിയെന്നും കോടതി ചോദിച്ചു. ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബഞ്ച് വിമര്‍ശനങ്ങള്‍ക്ക് പുറമെ കടുത്ത പരാമര്‍ശങ്ങളും നടത്തി.
വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് ബദല്‍ പരിഹാര മാര്‍ഗങ്ങള്‍ ഒരുക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. സര്‍ക്കാറിന്റെ വീഴ്ചകള്‍ക്ക് കര്‍ഷകര്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. അവശിഷ്ടങ്ങള്‍ കത്തിക്കുമെന്ന് അറിയാമായിരിന്നിട്ടും മുന്‍കൂട്ടി ഒന്നും ചെയ്യാത്ത നിങ്ങള്‍ക്ക് അവിടെ എന്താണ് പണി-കോടതി ചോദിച്ചു.
ജനങ്ങള്‍ അവരുടെ വീടുകളില്‍ പോലും സുരക്ഷതരല്ലെന്നതില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? വയലിലെ അവശിഷ്ടങ്ങള്‍ തിന്നാല്‍ കന്നുകാലികള്‍ ചാകുമെന്നും അതുകൊണ്ടാണ് കത്തിക്കുന്നതെന്നായിരുന്നു പഞ്ചാബ് ചീഫ് സെക്രട്ടറിക്കു വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഇത് കോടതിയെ കൂടുതല്‍ ചൊടിപ്പിച്ചു. ഈ സമയം മനുഷ്യജീവനെക്കാള്‍ വലുതാണോ കന്നുകാലികള്‍ എന്ന് കോടതി തിരിച്ചുചോദിച്ചു. നിങ്ങള്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവച്ചുപോവൂവെന്നും കോടതി പറഞ്ഞു.
ബാബരി ഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ്
ന്യൂഡല്‍ഹി: ബാബരി ഭൂമി തര്‍ക്കം പരിഹരിക്കുന്നതിന് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ്. തര്‍ക്ക ഭൂമിയുടെ ഭാഗമായ രാംഛാബൂത്ര, രാംബന്ധാര, സിതാ കി രസോയ് എന്നിവ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കാമെന്നും പകരം പള്ളിയുടെ മൂന്നു മിനാരങ്ങള്‍, അകത്തെ കോര്‍ട്ടിയാഡ് എന്നിവ നിന്നിരുന്ന സ്ഥലത്തിലുള്ള അവകാശവാദം ഹിന്ദുക്കള്‍ ഉപേക്ഷിക്കണം എന്ന ഫോര്‍മുലയാണ് ജംഇയ്യത്ത് ഉലമായെ ഹിന്ദ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതുമായി ജംഇയ്യത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ അര്‍ഷദ് മദനി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."