HOME
DETAILS

ബാലുശ്ശേരിയില്‍ ലഹരിക്കെതിരേ കൂട്ടായ്മയുമായി ജനമൈത്രി പൊലിസ്

  
backup
August 06 2016 | 22:08 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b5%81%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ബാലുശ്ശേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ ജനകീയ കൂട്ടായ്മയില്‍ പ്രതിരോധം തീര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ബാലുശ്ശേരി ജനമൈത്രി പൊലിസ് രംഗത്ത്.
ഹൈസ്‌ക്കൂള്‍ തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പോലും ലഹരി മാഫിയകളുടെ വലയിലകപ്പെട്ട് ലഹരിക്ക് അടിമപ്പെടുന്ന കേസുകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ' ഓപ്പറേഷന്‍ മുക്തി ' എന്ന പേരില്‍ ദൗത്യവുമായി പൊലിസ് രംഗത്തിറങ്ങുന്നത്. കുട്ടികളെ ഉപയോഗപ്പെടുത്തി വന്‍ റാക്കറ്റുകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വില്‍പന നടത്തിക്കൊണ്ടിരിക്കുന്നത് അധ്യാപകരെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നു. മദ്യ നിരോധനത്തിനുശേഷവും ബാലുശ്ശേരിയില്‍ ബസ് സ്റ്റാന്‍ഡും ഇടവഴികളും കേന്ദ്രീകരിച്ച് വന്‍തോതില്‍ ഒളിഞ്ഞും തെളിഞ്ഞും മദ്യ വില്‍പന നടത്തിക്കൊണ്ടിരിക്കുന്നു.
ഇത്തരക്കാരെ വല്ലപ്പോഴും മാത്രമെ പൊലീസിന്റെ പിടിയിലാകുന്നുള്ളു. അതത് സ്‌ക്കൂളുകളിലെ യൂനിഫോം ധരിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ കുട്ടി വില്‍പനക്കാര്‍ സജിവമായത് സ്‌കൂള്‍ അധികൃതര്‍ക്കും പൊലിസിനും തലവേദന സൃഷ്ടിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബാലുശ്ശേരി സര്‍ക്കിളില്‍ ഒരു പരീക്ഷണം എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ചുകൊണ്ട് ഓപ്പറേഷന്‍ മുക്തിയുടെ ദൗത്യം തുടങ്ങുന്നത്.
എക്‌സൈസ് വകുപ്പിനും ദൗത്യത്തില്‍ പങ്കാളിത്തമുണ്ട്. ദൗത്യം വിജയത്തിലെത്തിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും തുടങ്ങിയതായി സി.ഐ. കെ.സുഷീര്‍, എസ്.ഐ. വി.സിജിത്ത്, ജനമൈത്രി ബീറ്റ് ഓഫിസര്‍ പി.സജി എന്നിവര്‍ പറഞ്ഞു.
ലഹരിക്കെതിരേ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി ആഓഗസ്റ്റ് 9-ന് ക്വിറ്റിന്ത്യാ ദിനത്തില്‍ പൂനൂര്‍ മുതല്‍ പറമ്പിന്‍ മുകള്‍ വരെയും ബാലുശ്ശേരി മുക്ക് മുതല്‍ നന്മണ്ട 12 വരെയും രാവിലെ പതിനൊന്നിന് മനുഷ്യച്ചങ്ങല തീര്‍ക്കും.എല്ലാ സ്‌ക്കൂളുകളിലും ഇതേ സമയം ജനകീയ സംരക്ഷണ മതില്‍ തീര്‍ക്കുന്നതിനുള്ള ഏര്‍പ്പാടുകളും ചെയ്തതായി സംഘാടകര്‍ പറഞ്ഞു.
ബാലുശ്ശേരി സര്‍ക്കിള്‍ പരിധിയിലുള്ള ഒന്‍പത് പഞ്ചായത്തുകളെയും ലഹരി വിമുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago