കല്ലാച്ചി കൈതാക്കോട്ടയില് റോഡ് തകര്‍ന്നു
വാണിമേല്‍: കല്ലാച്ചിയില്‍ കൈതാക്കോട്ടയില് റോഡ് തകര്‍ന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. മഴ തുടങ്ങുന്നതിനു തൊട്ടു മുമ്പ് നടന്ന അറ്റകുറ്റ പണികൊണ്ടു ഗുണം ലഭിച്ചത് വെറും ആഴ്ചകള്‍ മാത്രം. പൊതുമരാമത് വകുപ്പിന്റെ കീഴിലുള്ള റോഡില്‍ നടന്ന അറ്റകുറ്റ പണികള്‍ക്ക് ചിലവിട്ട തുക ആദ്യ മഴയില്‍ തന്നെ ഒലിച്ചു പോയെന്നാണ് നാട്ടുകാര്‍ പരിഹസിക്കുന്നത്. എല്ലാ വര്‍ഷവും വഴിപാടുപോലെ നടക്കുന്ന അറ്റകുറ്റ പണികൊണ്ടു ആര്‍ക്കും പ്രയോജനവും ലഭിക്കുന്നില്ല. പ്രദേശവാസികളുടെ നിരന്തരമായ മുറവിളിക്കൊടുവില്‍ ചിയ്യൂര് മുതല്‍ ഭൂമിവാതുക്കല്‍ വരെയുള്ള റോഡ് പതിനൊന്നു മീറ്റര്‍ വീഥിയില്‍ പരിഷ്കരിച്ചു റീ ടാര്‍ ചെയ്തുവെങ്കിലും കല്ലാച്ചിക്കും ചിയ്യൂരിനും ഇടയില്‍ രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ ഉള്ള റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. കാല്‍നട, സൈക്കിള്‍ യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ടുന്നത്.ഒരു ചെറു മഴ പെയ്താല്‍ തന്നെ കൈതാക്കോട്ടയില് മുട്ടോളം വെള്ളം ഉയരുകയാണ്. മഴ തുടങ്ങിയതിനു ശേഷംപഞ്ചായത്ത് അധികൃതര്‍ ചാല് കീറിയെങ്കിലും അതും ഗുണം ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."