അടിയന്തരാവസ്ഥയെക്കുറിച്ച് പറയാന്‍ പ്രധാനമന്ത്രിക്ക് അവകാശമില്ല: മുസ്ലിം ജമാഅത്ത് ഫെഡറേഷന്
കൊല്ലം: ജനങ്ങളെ ഭിന്നിപ്പിച്ചും കൊല്ലിച്ചും വീഴുന്ന ചോരകൊണ്ട് രാജ്യത്തെ വെട്ടിപ്പിടിക്കാമെന്നു കരുതുന്ന ആര്.എസ്.എസിനെ നിയന്ത്രിക്കാത്ത പ്രധാനമന്ത്രിക്ക് പണ്ടത്തെ അടിന്തിരാവസ്ഥയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്ന് കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങളും ദലിതരും കഴിഞ്ഞ മൂന്നുവര്‍ഷമായി അടിയന്തിരാവസ്ഥയുടെ കെടുതി അനുഭവിക്കുകയാണ്. ഹരിയാനാക്കാരായ ഫെഹലുഖാനെയും പതിനാറുവയസുള്ള ജുനൈദിനെയും അരുംകൊല നടത്തിയത് എന്തിനുവേണ്ടിയെന്നും ഈ സംഭവം ഉണ്ടായപ്പോള്‍ നിസംഗത പാലിച്ച ഹരിയാന ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണമെന്നും ഇസ്ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയെ മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മികച്ച പാര്ലന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട എന്‍.കെ പ്രേമചന്ദ്രന് എം.പിയെ യോഗം അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യഷനായി. ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി,എം.എ സമദ്, തേവലക്കര അലിയാരുകുഞ്ഞു മൗലവി, തേവലക്കര എം.എ അസീസ്, പ്രൊഫ. അബ്ദുല്‍സലാം വാളക്കോട്, കെ.കെ റഷീദ്, പുനലൂര്‍ അബ്ദുല്‍റഹീം, കുളത്തൂപ്പുഴ ഉമര്‍കണ്ണ് റാവുത്തര്‍, കണ്ണനല്ലൂര്‍ എ.എല്‍ നിസാമുദ്ദീന്‍, ആസാദ് റഹിം, മേക്കോണ്‍ അബ്ദുല്‍അസീസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."