മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്തതിന് വധഭീഷണി
തൃശൂര്‍: പരസ്യമായി മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്തതിന് വടിവാളേന്തി കൊലപാതക ഭീഷണി മുഴക്കിയതായി പരാതി. സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന സെക്രട്ടറി ജനറലും നെല്ലങ്കര ഐശ്യര റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം.പി ജോയ്, ഭാര്യ സിസിലി എന്നിവരാണ് പരാതിക്കാര്‍.
ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയെന്ന് ജോയ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്വയം ഗുണ്ടയെന്ന് അവകാശപ്പെടുന്ന നെല്ലങ്കരയിലെ സ്ഥിരം പ്രശ്‌നക്കാരനെ നാട്ടുകാര്‍ക്ക് ഭയമാണ്. നെല്ലിക്കുന്ന് ഐശ്യര്യ നഗറില്‍ സന്ധ്യ കഴിഞ്ഞാല്‍ പ്രശ്‌നക്കാരനായ യുവാവടക്കം കുറച്ചുപേര്‍ ചേര്‍ന്ന് മദ്യപിക്കും. ഇതിനുശേഷം കൂട്ടം ചേര്‍ന്ന് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അടികൂടുകയും ചെയ്യും. ഇതു ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്നും ജോയ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ടി.കെ വാസു, സലീം ഇന്ത്യ, കെ.ബി രതീഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."